Film News

വാരാണസിയിലെ തട്ടുകടയില്‍ കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ അജിത്; തിരിച്ചറിഞ്ഞത് മാസ്‌ക് മാറ്റിയപ്പോള്‍

താരജാഡകളില്ലാതെ സാധാരണക്കാരനായി ജീവിക്കുന്ന നടനാണ് അജിത്. വാരാണസിയിലെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ അജിത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായാണ് താരം വാരാണസിയിലെത്തിയത്.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് അജിത് വഴിയോരത്തെ ഒരു തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ജാക്കറ്റും മാസ്‌കുമൊക്കെ ധരിച്ചെത്തിയ താരത്തെ ആദ്യം കച്ചവടക്കാര്‍ തിരിച്ചറിഞ്ഞില്ല. ഭക്ഷണം കഴിക്കാനായി മാസ്‌ക് മാറ്റിയപ്പോഴാണ് അദ്ദേഹത്തെ കടയുടമ തിരിച്ചറിഞ്ഞത്.

ബനാറസി ചാട്ടുകളെല്ലാം അജിത് ആസ്വദിച്ച് കഴിച്ചുവെന്ന് കടയുടമയായ ശുഭം കേസരി പറഞ്ഞു. 'ടമാറ്റര്‍ ചാട്ടുകളും വിവിധതരം മധുരപലഹാരങ്ങളും അദ്ദേഹത്തിന് ഏറെ ഇഷ്ടമായി. പിറ്റേദിവസവും അദ്ദേഹം കടയിലേക്ക് എത്തി. വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ചോദിച്ചറിയുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു', കടയുടമ ശുഭം കേസരി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യാത്രയുടെ ഭാഗമായി അജിത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. എച്ച്.വിനോദ് ആണ് വലിമൈ സംവിധാനം ചെയ്യുന്നത്. ഹുമ ഖുറേഷി, കാര്‍ത്തികേയ, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Actor Ajith Visits roadside restaurant pic went viral

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT