Film News

പിറന്നാൾ ദിനത്തിൽ പുതിയ ചിത്രവുമായി അജിത് കുമാർ ; 'വിടാമുയർച്ചി' ടൈറ്റിൽ പോസ്റ്റർ

ഏറെ അഭ്യുഹങ്ങൾക്കും സംശയങ്ങൾക്കും വിരാമമിട്ടുകൊണ്ട് അജിത് കുമാറിന്റെ 62മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് ലൈക്ക പ്രൊഡക്ഷൻസ്. 'വിടാമുയർച്ചി' - 'എഫൊർട്സ് നെവർ ഫെയിൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'തടം', 'കലഗ തലൈവൻ' എന്നീ സിനിമകൾ സംവിധാനം ചെയ്ത മകിഴ് തിരുമേനിയാണ്. അജിത്തിന്റെ 52-ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്.

ചിത്രത്തിന്റെ സംവിധായകനായി ലൈക്ക പ്രൊഡക്ഷൻസ് ആദ്യം തീരുമാനിച്ചത് വിഘ്‌നേശ് ശിവനെ ആയിരുന്നു. എന്നാൽ പിന്നീട് വിഘ്നേഷ് ശിവനെ മാറ്റുകയും മകിഴ് തിരുമേനിയെ സംവിധായകനായി കൊണ്ടുവരുകയുമായിരുന്നു. ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് അനിരുദ്ധ് ആണ്. ലൈക്ക പ്രൊഡക്ഷന്സിന്റെ ബാനറിൽ സുഭാസ്കറാണ് ആണ് ചിത്രം നിർമിക്കുന്നത്.

അജിത്തിന്റെ തുനിവും, വലിമയും ഛായാഗ്രഹണം നിർവഹിച്ച നീരവ് ഷാ ആണ് 'വിടാമുയർച്ചിയുടെയും ഛായാഗ്രഹണം. ചിത്രത്തിന്റെ ചിത്രീകരണം മെയ് അവസാനം മുതൽ ആരംഭിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്ത 'തുനിവ്' ആണ് അജിത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT