Film News

ആമിർ ഖാനും വിഷ്ണു വിശാലിനും സഹായവുമായി അജിത്, നന്ദി പറഞ്ഞ് വിഷ്ണു വിശാൽ

ചെന്നെെ വെള്ളപ്പൊക്കത്തിൽ നിന്നും ഫയർ ആൻഡ് റെസ്ക്യു വിഭാ​ഗം രക്ഷപെടുത്തിയ നടൻ ആമിർ ഖാനും വിഷ്ണു വിശാലിനും സഹായവുമായി നടൻ അജിത് കുമാർ. ഒരു സുഹൃത്തിൽ നിന്നും ഇവരുടെയും അവസ്ഥയറിഞ്ഞ അജിത് കുമാർ നേരിട്ടെത്തി സഹായങ്ങൾ ചെയ്യുകയായിരുന്നു. നടൻ വിഷ്ണു വിശാൽ തന്നെയാണ് ഈ വാർത്ത തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചത്. അജിത്തിനൊപ്പമുള്ള ചിത്രവും വിഷ്ണു വിശാൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു പൊതു സുഹൃത്ത് മുഖേന ഞങ്ങളുടെ സാഹചര്യം അറിഞ്ഞതിന് ശേഷം, അജിത് സാർ ഞങ്ങളെ കാണാൻ വരികയും ഞങ്ങളുടെ വില്ല കമ്മ്യൂണിറ്റി അംഗങ്ങൾക്കുള്ള യാത്രാ ക്രമീകരണങ്ങളിൽ സഹായിക്കുകയും ചെയ്തു എന്ന് വിഷ്ണു വിശാൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. അജിത്തിനോടുള്ള സ്നേഹവും എക്സിലുടെ വിഷ്ണു വിശാൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് വെള്ളം കയറുന്നു എന്നും ജലനിരപ്പ് ക്രമാധീതമായി ഉയരുകയാണെന്നും സഹായിക്കണം എന്നും അറിയിച്ച് വിഷ്ണു വിശാൽ എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചത്. തുടർന്ന് ദുരന്തനിവാരണ സേന എത്തി വിഷ്നു വിശാലിനെയും ആമിർ ഖാനെയും വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.

ഒറ്റപ്പെട്ടുപോയ ഞങ്ങളെപ്പോലുള്ളവരെ സഹായിച്ച ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിന് നന്ദിയെന്നും ഇത്തരം പരീക്ഷണ ഘട്ടങ്ങളിൽ തമിഴ്നാട് സർക്കാരിന്റെ മഹത്തായ പ്രവർത്തനത്തിൽ അക്ഷീണം പ്രവർ‌ത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കും നന്ദിയുണ്ടെന്നും എക്സിൽ വിഷ്ണു വിശാൽ കുറിച്ചു. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ കാരമ്പാക്കത്താണ് വിഷ്ണു വിശാലും ആമിർ ഖാനും അടക്കമുള്ള ആളുകൾ കുടുങ്ങിയത്.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT