Film News

ത്രില്ലടിപ്പിക്കാൻ ജയറാം ചിത്രം; അബ്രഹാം ഓസ്ലർ ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തും

അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അബ്രഹാം ഓസ്ലർ' ക്രിസ്മസിന് തിയറ്ററുകളിലെത്തും. ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെ സംവിധായകൻ മിഥുൻ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവച്ചത്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുനും ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തില്‍ അബ്രഹാം ഓസ്ലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയറാമാണ്. വ്യത്യസ്തമായ ലൂക്കിലാണ് ജയറാം 'അബ്രഹാം ഓസ്ലറി' ലെത്തുന്നത്. ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് തേനി ഈശ്വറാണ്. റോഷാക്കിന്റെ സംഗീത സംവിധായകനായ മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. സൈജു ശ്രീധരന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. നിലവില്‍ മിഥുന്റേതായി സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്‍ എന്ന ചിത്രവും പുറത്തുവരാനുണ്ട്. മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനിലാണ് ജയറാം ഒടുവിലായി അഭിനയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകളായിരുന്നു ജയറാമിന്റേതായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന ചിത്രം.

ഒഴുകിപ്പോയതിനെ തിരിച്ചു നല്‍കിയ സൗഹൃദം; ഇടുക്കിയില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം മറ്റൊന്ന് വാങ്ങി നല്‍കി സുഹൃത്തുക്കള്‍

ഷാഹി കബീറിന്റെ തിരക്കഥ; സൈക്കോളജിക്കൽ ത്രില്ലറുമായി കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും

'ഒരു സിനിമയ്ക്കായി ഇത്രത്തോളം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കാത്ത നടൻ വേണമായിരുന്നു'; ധ്രുവിനെക്കുറിച്ച് മാരി സെൽവരാജ്

‘ആർക്കറിയാം’ എന്റെ കംഫർട്ട് സോൺ ബ്രേക്ക് ചെയ്ത സിനിമ: ഷറഫുദ്ദീൻ

അവാർഡ് നിഷേധത്തിൽ പ്രതികരിക്കാതിരുന്നത് ഇ.ഡി. ഭയം കൊണ്ട്, കലാകാരൻമാർ മൗനം പാലിക്കാൻ നിർബന്ധിതരാകുന്നു: ബ്ലെസി

SCROLL FOR NEXT