Film News

'തോറ്റുമടങ്ങുന്നൊരാളായല്ല ഞാൻ നിന്നെ വളർത്തിയത്, പോരാടിക്കൊണ്ടിരിക്കുക'; സിനിമ വിടാൻ തീരുമാനിച്ച അഭിഷേകിനോട് അമിതാഭ് ബച്ചൻ പറഞ്ഞത്

കരിയറിന്റെ തുടക്കകാലത്ത് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ അഭിഷേക് ബച്ചൻ. എത്ര ശ്രമിച്ചിട്ടും കരിയറിൽ താൻ ആ​ഗ്രഹിച്ച തലത്തിലേക്ക് ഉയരാൻ സാധിക്കാത്ത കാലത്ത് സിനിമ തനിക്ക് ചേർന്നതല്ലെന്ന് താൻ ചിന്തിച്ചിരുന്നുവെന്നും സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അഭിഷേക് ബച്ചൻ പറയുന്നു. എന്നാൽ തന്റെ പിതാവ് അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണ് തന്നെ മുന്നോട്ട് നീങ്ങാൻ ജീവിതത്തിൽ പ്രേരിപ്പിച്ചതെന്നും, പരാജയങ്ങളില്ലാതെ ജീവിതത്തിൽ വിജയം സംഭവിക്കില്ലെന്നും തന്റെ പുതിയ ചിത്രമായ ബി ഹാപ്പിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നയൻദീപ് രക്ഷിത്തിന് നൽകിയ അഭിമുഖത്തിൽ അഭിഷേക് ബച്ചൻ പറഞ്ഞു.

അഭിഷേക് ബച്ചൻ പറഞ്ഞത്:

എന്റെ കരിയറിന്റെ തുടക്കത്തിൽ ഞാൻ വളരെ പ്രതിസന്ധിയിലൂടെ കടന്നു പോയ കാലഘട്ടങ്ങളുണ്ടായിട്ടുണ്ട്. ഞാൻ എത്രത്തോളം ശ്രമിച്ചിട്ടും ഞാൻ നേടാൻ ആ​ഗ്രഹിച്ചത് എനിക്ക് നേടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ എനിക്ക് വേണ്ടി സെറ്റ് ചെയ്ത നിലവാരത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ സാധിച്ചിരുന്നില്ല. എനിക്ക് ഓർമ്മയുണ്ട് ഒരു ദിവസം രാത്രിയിൽ ഞാൻ എന്റെ അച്ഛനോട് ചെന്ന് പറഞ്ഞു, എനിക്ക് തോന്നുന്നു ഞാൻ ചെയ്തത് അബദ്ധമാണെന്ന്. ഞാൻ എന്ത് ചെയ്തിട്ടും അത് ശരിയാകുന്നില്ല, ഇത് എനിക്കുള്ളതല്ലെന്ന് ഈ പ്രപഞ്ചം എന്നോട് പറയുന്ന പോലെയാണ് എനിക്ക് തോന്നുന്നതെന്ന്. പക്ഷേ അദ്ദേഹത്തിന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. ഒരു അച്ഛൻ എന്ന നിലയിൽ അല്ല ഒരു നടൻ എന്ന നിലയിലാണ് നിന്നോട് ഞാൻ ഇത് പറയുന്നത്. നിനക്ക് ഒരുപാട് ദൂരം പോകാനുണ്ട്. നീ ഫിനിഷിങ് പോയിന്റിൽ എത്തിയിട്ടില്ല. നീ എല്ലാ സിനിമകളിലും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുയാണ്. അതുകൊണ്ട് ജോലി ചെയ്തു കൊണ്ടേയിരിക്കുക. നീ അവിടെ എത്തിപ്പെടും. ഞാൻ മുറിയിൽ നിന്ന് പുറത്തേക്ക് പോകാനിറങ്ങിയപ്പോൾ അദ്ദേഹം വീണ്ടും എന്നോട് പറഞ്ഞു, ഞാൻ നിന്നെ വളർത്തിയത് തോറ്റു മടങ്ങുന്നൊരാളായിട്ടല്ല, അതുകൊണ്ട് പോരാടിക്കൊണ്ടേയിരിക്കുക. കാലക്രമേണ നമ്മൾ ഒരുപാട് കാര്യങ്ങൾ പഠിക്കും. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. നോക്കുകയാണെങ്കിൽ നമ്മൾ എല്ലാവരും തന്നെ തോൽവിയുമായുള്ള ഒരു പോരാട്ടത്തിലാണ്. നിങ്ങൾ പരാജയപ്പെടും, പരാജയം വിജയത്തിലേക്കുള്ള ഒരു അവിഭാജ്യ പടിയാണ്. പരാജയമില്ലാതെ, ഒരിക്കലും വിജയം ഉണ്ടാകില്ല. ഞാൻ അതിനെ അങ്ങനെയാണ് കണ്ടത്. ജീവിതം പോലെയാണ് അത്. നിങ്ങൾക്ക് ശ്വസിക്കണമെങ്കിൽ അതിന് ശ്വാസം പുറത്തേക്ക് വിടുക തന്നെ വേണം.

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

SCROLL FOR NEXT