Film News

കോസ്മിക് സാംസൺ എഴുതിയത് ഒരു ട്രെയ്‌ലർ കണ്ടപ്പോൾ കിട്ടിയ സ്പാർക്കിൽ നിന്ന്: അഭികേർഷ് വസന്ത്

കോസ്മിക് സാംസൺ എന്ന സിനിമയുടെ ഐഡിയ വന്നതിന് പിന്നിലെ കഥ പറഞ്ഞ് സിനിമയുടെ സഹ തിരക്കഥാകൃത്തായ അഭികേർഷ് വസന്ത്. കുറച്ച് നാളുകൾക്ക് മുന്നേ കണ്ട ഒരു സിനിമയുടെ ട്രെയ്ലറിൽ നിന്ന് ലഭിച്ച സ്പാർക്കാണ് കോസ്മിക് സാംസണിലേക്ക് നയിച്ചത് എന്ന് അഭികേർഷ് പറഞ്ഞു. ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അഭികേർഷ് വസന്ത്.

'ഒരു സിനിമയുടെ ട്രെയ്‌ലർ കണ്ട്, അതിൽ നിന്നും ഒരു സ്പാർക്ക് അടിച്ചു. അങ്ങനെയാണ് കോസ്മിക് സാംസന്റെ എഴുത്ത് തുടങ്ങിയത്. കോസ്മിക് സാംസന്റെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയാക്കാൻ 6 മാസമെടുത്തു,' അഭികേർഷ് വസന്ത് പറഞ്ഞു.

അതേസമയം കോസ്മിക് സാംസൺ നാളെ തിയറ്ററുകളിൽ എത്തുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെയും ഡി ഗ്രൂപ്പിന്റെയും ബാനറിൽ സോഫിയ പോളും മാനുവൽ ക്രൂസ് ഡാർവിനും ചേർന്ന് നിർമിക്കുന്ന ചിത്രം ‘ജോൺ ലൂതർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫാണ് സംവിധാനം ചെയ്യുന്നത്.

അപ്രതീക്ഷിതമായൊരു സംഭവത്തെത്തുടർന്ന് ജീവിതം മാറിമറിയുന്ന സാംസൺ ജോസഫ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സന്ദീപ് പ്രദീപിനൊപ്പം മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ.ബി. എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

24 വയസ്സായി എനിക്ക്, അച്ഛനില്ലാത്ത ഒരു ഫ്രെയിം ജീവിതത്തിലില്ല | Bhadrakeerthi|Cheranallore Accident

വേൾഡ് വൈഡ് 'മെറി';ഏഴ് രാജ്യങ്ങളിൽ മെറി ബോയ്സ് ട്രെയ്‌ലർ ട്രെൻഡിങ്ങിൽ

ചാക്കോച്ചനും സുരാജും പെർഫോമൻസിൽ നേർക്കുനേർ; ആകാംക്ഷയേറ്റി 'ഹെയിൽ മേരി' ട്രെയ്‌ലർ

കോസ്മിക് സാംസണിലേക്ക് ആകർഷിച്ച കാര്യമെന്ത്? മറുപടിയുമായി സന്ദീപ് പ്രദീപ്

'പ്രേംപാറ്റ'യിലേക്ക് ആമിർ ഇക്ക വിളിക്കുന്നത് എന്റെ വൈറൽ പ്രസംഗം കണ്ട ശേഷം: ഇന്നസെന്റ് സോണറ്റ്

SCROLL FOR NEXT