Film News

'ആവി' പറക്കുന്ന പുട്ടും കടലയും; ശ്രദ്ധേയമായി ഷോട്ട്ഫിലിം

ഡികെ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച 'ആവി' എന്ന മലയാളം ഷോട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സഫ്വാന്‍ റഷീദാണ് ആവിയുടെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. പാര്‍ത്ഥന്‍ സുരേഷ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷോട്ട്ഫിലിമിന്റെ എഡിറ്റര്‍ വിഗ്നേഷ് പി ശശിധരനാണ്. പ്രശസ്ത ഫുഡ് വ്‌ലോഗര്‍ അരവിന്ദ് ഹരിദാസിന്റെ ഡെലീഷ്യസ് കേരള എന്ന യൂട്യൂബ് ചാനലിലാണ് ഷോട്ട് ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

രേഷ്മ സത്യന്‍, അരുണ്‍ കുമാര്‍, നിഖിലേഷ് കെ ആര്‍, സന്ദീപ് മൈകള്‍, ശ്രീലത ടി എന്നിവരാണ് ആവിയിലെ അഭിനേതാക്കള്‍. ഒരു ഹോട്ടലിനെ ചുറ്റിപറ്റിയാണ് ഷോട്ട് ഫിലിമിന്റെ കഥ നടക്കുന്നത്. നിലവിലെ സമൂഹത്തില്‍ പ്രാധാന്യമുള്ള വിഷയമാണ് ആവിയിലൂടെ രസകരമായി പറഞ്ഞു പോകുന്നത്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT