Film News

'യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം'; പിന്തുണയുമായി ആഷിഖ് അബു

ജോജു ജോര്‍ജിന് പിന്തുണയറിയിച്ച് സംവിധായകന്‍ ആഷിഖ് അബു. കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നതിനിടെയാണ് ആഷിഖ് അബു പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പം എന്നായിരുന്നു ആഷിഖ് ട്വീറ്റ് ചെയ്തത്.

ജോജുവിനെതിരെ വലിയ ആരോപണങ്ങളായിരുന്നു കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി ഉള്‍പ്പടെ ഉന്നയിച്ചത്. സമരത്തെ അലങ്കോലപ്പെടുത്താനാണ് ജോജു ശ്രമിച്ചത്. ജോജുവിന്റേത് വ്യാജപരാതിയാണ്. സി.പി.എമ്മും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് സമരം അട്ടിമറിച്ചത്. ജോജു സി.പി.എമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ് തുടങ്ങിയ ആരോപണങ്ങളായിരുന്നു ടോണി ചമ്മിണി ഉന്നയിച്ചത്.

ജോജുവിന്റെ വാഹനം തകര്‍ത്ത കേസിലെ ഒന്നാം പ്രതിയായ ടോണി ചമ്മണി ഉള്‍പ്പടെയുള്ള നേതാക്കള്‍ പ്രകടനവുമായെത്തിയാണ് തിങ്കളാഴ്ച കീഴടങ്ങിയത്. കേസില്‍ രണ്ടുപ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.

ഇതിനിടെ എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന സിനിമാഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കും. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു വാഹനഗതാഗതം തടസപ്പെടുത്തിയുമുളഅള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് തള്ളി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്തെത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സിനിമാ ചിത്രീകരണം തടസപ്പെടുത്തില്ലെന്നായിരുന്നു ഷിയാസ് പ്രതികരിച്ചത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT