Film News

'ആശാനി'ലെ ആശാനായി ഇന്ദ്രൻസ്; സിനിമയുടെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഡ്രാമഡി വിഭാഗത്തിലുള്ള ചിത്രമായ 'ആശാൻ്റെ' പുതിയ ക്യാരക്റ്റർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൻ്റെ ടൈറ്റിൽ കഥാപാത്രമായ ആശാനെ അവതരിപ്പിക്കുന്ന ഇന്ദ്രൻസിൻ്റെ പോസ്റ്ററാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്. കോമഡി താരമായി തുടങ്ങി, ഇപ്പോൾ വ്യത്യസ്തവും ശക്തവുമായ കഥാപാത്രങ്ങൾ പൂർണതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്ന നടനാണ് ഇന്ദ്രൻസ്. അദ്ദേഹത്തിനെ ഇതുവരെ കാണാത്ത വേഷത്തിൽ കാണാൻ കഴിയുമെന്ന് ഈ ചിത്രത്തിൻ്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററിൽ നിന്നും വ്യക്തമാണ്.

ഏതാനും മാസങ്ങൾക്കു മുൻപ് കഥകളി വേഷത്തിലുള്ള ഇന്ദ്രൻസിൻ്റെ വീഡിയോ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഓണാശംസകൾ നേർന്നു കൊണ്ടുള്ള വീഡിയോ അമേരിക്കൻ മലയാളികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

സൂപ്പർഹിറ്റായ 'രോമാഞ്ച'ത്തിനു ശേഷം ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രമാണ് 'ആശാൻ'. പ്രേക്ഷകഹൃദയം കവർന്ന 'ഗപ്പി', 'അമ്പിളി' എന്നീ ശേഷം ജോൺപോൾ ജോർജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മുൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ പാതയാകും ഈ ചിത്രത്തിൽ ജോൺപോൾ ജോർജ് പിന്തുടരുകയെന്നാണ് സൂചന. ഡ്രാമയും കോമഡിയും ചേർന്ന ഡ്രാമഡി വിഭാഗത്തിലുള്ള, സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂർണമായും നർമത്തിൻ്റെ മേമ്പൊടിയിൽ ആയിരിക്കും.

നേരത്തെ ഷോബി തിലകൻ, ജോമോൻ ജ്യോതിർ, അബിൻ ബിനോ, കനകം, ബിപിൻ പെരുമ്പള്ളി എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തു വന്നിരുന്നു. വിനായക് ശശികുമാർ നരചന നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകുക സംവിധായകനായ ജോൺപോൾ ജോർജ് തന്നെയാണെന്ന പ്രത്യേകതയുമുണ്ട്. ഗപ്പി സിനിമാസിൻ്റെ ബാനറിൽ ജോൺപോൾ ജോർജ് അന്നം ജോൺപോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സെൻട്രൽ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം അധികം വൈകാതെ തന്നെ തീയേറ്ററുകളിൽ എത്തും.

ഛായാഗ്രഹണം: വിമല്‍ ജോസ് തച്ചില്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍: എംആര്‍ രാജശേഖരന്‍, സംഗീത സംവിധാനം: ജോണ്‍പോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാര്‍, പശ്ചാത്തല സംഗീതം: അജീഷ് ആന്റോ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, കോസ്റ്റ്യൂം ഡിസൈന്‍: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടര്‍: രഞ്ജിത്ത് ഗോപാലന്‍, ചീഫ് അസോ.ഡയറക്ടര്‍: അബി ഈശ്വര്‍, കോറിയോഗ്രാഫര്‍: ശ്രീജിത്ത് ഡാസ്ലര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീക്കുട്ടന്‍ ധനേശന്‍, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍സ്: ആര്‍ റോഷന്‍, നവീന്‍ ഫെലിക്‌സ് മെന്‍ഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, സെന്‍ടല്‍ പിക്‌ചേഴ്‌സാണ് വിതരണം. ഫാര്‍സ് ഫിലിംസാണ് ഓവര്‍സീസ് പാര്‍ട്‌നര്‍. വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്. പി ആര്‍ ഓ: ഹെയിന്‍സ്

സ്ത്രീ കഥാപാത്രങ്ങളെ എഴുതുന്നതിന് പ്രചോദനം എന്റെ ചേച്ചിമാർ: മാരി സെൽവരാജ്

Its not just an Announcement - Its a Statement; ക്യൂബ്സ് എന്റർടെയ്ൻമെന്റസിനൊപ്പം മമ്മൂട്ടി

തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായത് വലിയ കുറ്റകൃത്യം, ഒറ്റപ്പെട്ട വിഷയമല്ല; എം.ഗീതാനന്ദന്‍ അഭിമുഖം

'ഓരോ ദിവസവും നാല് മണിക്കൂറിലധികം എടുത്താണ് ആ മേക്കപ്പ് ഒരുക്കിയത്'; ‘തീയേറ്റർ’ പ്രോസ്തറ്റിക് മേക്കപ്പ് വീഡിയോയുമായി സേതു

ആന്ധ്രാ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം : നിക്ഷേപകരെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ചന്ദ്രബാബു നായിഡു; വിശാഖപട്ടണത്ത് ലുലുമാളുയരും

SCROLL FOR NEXT