Film News

'Family man is Back'; കയ്യടി നേടി ജയറാമും കാളിദാസും, മികച്ച പ്രതികരണവുമായി ആശകൾ ആയിരം

മലയാളികൾ എന്നെന്നും നെഞ്ചിലേറ്റിയ ജയറാം - കാളിദാസ് കോമ്പോ നീണ്ട 23 വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രം ആശകൾ ആയിരം തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജയറാമിന്റെ തിരിച്ചുവരവാണ് ഈ ചിത്രം എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ജയറാം-കാളിദാസ് കെമിസ്ട്രിയും സിനിമയുടെ പോസിറ്റീവ് ആണ്. ഒരു മികച്ച ഫീൽ ഗുഡ് ചിത്രമാണ് ആശകൾ ആയിരം എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശാ ശരത്, ഷറഫുദ്ധീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി., രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴീക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരും മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് സഹനിർമാതാക്കൾ. ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്‌നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ് നിർവഹിക്കുന്നത്.

ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ: ബാദുഷാ. എൻ.എം., മ്യൂസിക് ആൻഡ് ഒറിജിനൽ സ്‌കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി., പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിങ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ്: ഫസൽ എ. ബക്കർ, ട്രയ്‌ലർ കട്ട്‌സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്‌സ്: കോക്കനട്ട് ബഞ്ച്, ഡി.ഐ.: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

SCROLL FOR NEXT