Film News

'വേർപിരിയുന്നു എന്ന തീരുമാനം ഏകപക്ഷീയം, എന്റെ അറിവോ സമ്മതമോ ചോദിച്ചിട്ടില്ല'; ജയം രവിക്കെതിരെ ഭാര്യ ആർതി

തമിഴ് നടൻ ജയം രവി നടത്തിയ വിവാഹമോചന പ്രഖ്യാപനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് ഭാര്യ ആർതി രവി. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ച പോസ്റ്റിലാണ് ആർതി ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബർ ഒമ്പതിനാണ് നടൻ ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നു എന്ന വാർത്ത എക്സിലൂടെ പങ്കുവച്ചത്. എന്നാൽ ആർതിയുടെ ഭാ​ഗത്ത് നിന്നും വിവാഹമോചനത്തെക്കുറിച്ച് യാതൊരു തരത്തിലുമുള്ള സ്ഥിതീകരണമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ജയം രവിക്കെതിരെ ആർതി രം​ഗത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ ബന്ധത്തെക്കുറിച്ച് ജയം രവിയുമായി തുറന്ന സംഭാഷണം നടത്താൻ താൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ആ ശ്രമങ്ങൾ പാഴായെന്നും ആരതി കുറിച്ചു. തന്റെ അറിവോ സമ്മതമോ കൂടാതെ നടത്തിയ വിവാഹ മോചനത്തെക്കുറിച്ചുള്ള ഈ വാർത്ത തന്നെയും കുട്ടികളെയും ഞെട്ടിച്ചുവെന്നും ആർതി പറയുന്നു.

ആർതിയുടെ പോസ്റ്റ്

ആർതിയുടെ പോസ്റ്റ്:

എൻ്റെ അറിവോ സമ്മതമോ കൂടാതെ ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് അടുത്തിടെ നടത്തിയ പരസ്യമായ അറിയിപ്പ് എന്നെ വല്ലാതെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, ഇത്തരമൊരു സുപ്രധാന കാര്യം അത് അർഹിക്കുന്ന ദയയോടും ബഹുമാനത്തോടും സ്വകാര്യതയോടും കൂടി കൈകാര്യം ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്റെ ഭർത്താവുമായി ഇതിനെക്കുറിച്ച് ഒന്ന് തുറന്ന് സംസാരിക്കാനായി ഞാൻ നിരവധി അവസരങ്ങൾ തേടിയിട്ടുണ്ട്. ഞങ്ങൾ തമ്മിലുള്ള ബന്ധത്തെയും ഞങ്ങൾക്ക് കുടുംബവുമായുള്ള പ്രതിബദ്ധതയെയും മാനിക്കുന്ന വിധത്തിൽ ഒരു തുറന്ന സംവാദം നടത്താമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. ഖേദകരമെന്നു പറയട്ടെ, ആ അവസരം എനിക്ക് ലഭിച്ചില്ല, ഈ അറിയിപ്പ് എന്നെയും മക്കളെയും പൂർണ്ണമായും ‍ഞെട്ടിച്ചു കളഞ്ഞു. വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും ഏകപക്ഷീയമാണ്, അത് ഞങ്ങളുടെ കുടുംബത്തിന് ഒട്ടും ഗുണകരമായിരിക്കില്ല.

ഇത് എന്നെ ഒരുപാട് വേദനിപ്പിച്ചെങ്കിലും ഞാൻ ഇതുവരെ പൊതു അഭിപ്രായങ്ങളിൽ നിന്നു വിട്ടുനിൽക്കാനും മാന്യമായ മൗനം അവലംബിക്കാനുമാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കു ശേഷം സമൂഹം എന്റെ മേൽ അന്യായമായി കുറ്റം ചുമത്തുകയും എൻ്റെ സ്വഭാവത്തെ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കാൻ ബുദ്ധിമുട്ടാണ്. ഒരു അമ്മയെന്ന നിലയിൽ എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളുടെ ക്ഷേമത്തിനായിരിക്കും. അടിസ്ഥാനരഹിതമായ ഈ ആരോപണങ്ങൾ എൻ്റെ മക്കളെ വേദനിപ്പിക്കാൻ ഞാൻ അനുവദിക്കില്ല, കൂടാതെ ഈ ആരോപണങ്ങൾക്ക് മറുപടി പറയാതിരിക്കാനും എനിക്ക് കഴിയില്ല. ഈ ദുഷ്‌കരമായ സമയത്തെ അതിജീവിക്കാനും ശക്തിയോടും അവരർഹിക്കുന്ന ആത്മാഭിമാനത്തോടും കൂടി മുന്നോട്ട് പോകാനും എന്റെ കുട്ടികളെ സഹായിക്കുന്നതിലായിരിക്കും ഇനി എന്റെ ശ്രദ്ധ. ഞങ്ങൾക്കിടെയിൽ എന്താണ് സംഭവിച്ചത് എന്ന് കാലം തെളിയിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

അവസാനമായി ഇക്കാലമത്രയും ഞങ്ങൾക്ക് നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് മാധ്യമങ്ങളോടും ഞങ്ങളുടെ പ്രിയപ്പെട്ട ആരാധകരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ദയയും സ്നേഹവും ഞങ്ങൾക്ക് ശക്തിയുടെ നെടുംതൂണാണ്, ഞങ്ങളുടെ ജീവിതത്തിലെ ഈ വെല്ലുവിളി നിറഞ്ഞ അധ്യായത്തിൽ നിങ്ങളുടെ തുടർച്ചയായ പ്രാർത്ഥനകളെയും ഞങ്ങളുടെ സ്വകാര്യതയോടുള്ള ബഹുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു.

ജയം രവിയുടെ പോസ്റ്റ്

2009-ലാണ് നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളായ ആരതിയും ജയം രവിയും വിവാഹിതരാകുന്നത്. ഒരുപാട് ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ആർതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് താൻ വേർപിരിയുകയാണെന്നും ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല, വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ എന്നുമാണ് ജയം രവി എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്. അതേ സമയം മാരീഡ് ടു ജയം രവി എന്ന തന്റെ ഇൻസ്റ്റ​ഗ്രാം ബയോ ആർതി ഇതുവരെയും മാറ്റിയിട്ടില്ല.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT