Film News

72കാരന്‍ റിട്ടയേഡ് അധ്യാപകനായി ബിജു മേനോന്‍, മകളായി പാര്‍വതി

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന 'ആര്‍ക്കറിയാം' ലോക്ക് ഡൗണ്‍ പശ്ചാത്തലമാകുന്ന സിനിമയാണ്. ബിജു മേനോന്റെ മേക്ക് ഓവര്‍ ആയിരുന്നു അപ്രതീക്ഷിതമായെത്തിയ സിനിമയിലെ ടീസറിലെ പ്രധാന ആകര്‍ഷണം. 72 കാരനായ റിട്ടയേഡ് അധ്യാപകനാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രം. സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ.

ബിജു മേനോന്റെ മകളുടെ റോളിലാണ് പാര്‍വതി തിരുവോത്ത്. നേരത്തെ ആസിഫലിയുടെ അച്ഛന്‍ കഥാപാത്രമായി അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയില്‍ ബിജു മേനോന്‍ എത്തിയിരുന്നു. കോട്ടയം വാമൊഴിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളുടെയും സംഭാഷണം

ജി ശ്രീനിവാസ റെഡ്ഡിയാണ് ക്യാമറ. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഷറഫുദ്ദീനാണ് മറ്റൊരു പ്രധാന റോളില്‍.

ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് നിര്‍മ്മാണം.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT