Film News

'ആദ്യായിട്ടാണ് മ്യൂസിക് വച്ച് മീശ പിരിക്കുന്നതെന്ന്' മോഹന്‍ലാല്‍, ആറാട്ട് 2021ലെ ആദ്യ നൂറ് കോടി ചിത്രമാകുമെന്ന് ആരാധകര്‍

മോഹന്‍ലാല്‍ വീണ്ടും മീശ പിരിച്ചെത്തുന്നു. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്നത്. ഒരു ഗാനരംഗത്തിന് വേണ്ടിയാണ് മീശ പിരിക്കുന്നത്. ആദ്യമായിട്ടാണ് മ്യൂസിക് വച്ച് മീശ പിരിക്കുന്നതെന്ന മോഹന്‍ലാലിന്റെ വോയ്‌സ് റെക്കോര്‍ഡ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. പാലക്കാട് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ആറാട്ട് ഊട്ടിയിലാണ് രണ്ടാം ഘട്ടം ചിത്രീകരിച്ചത്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കും ആറാട്ടെന്ന് ബി.ഉണ്ണികൃഷ്ണന്‍ ദ ക്യു'വിനോട് പറഞ്ഞിരുന്നു.

സീനിയര്‍ അഭിനേതാവായ രവികുമാറാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ റോളില്‍. വരിക്കാശേരി മനയിലും 12 ദിവസത്തോളം ആറാട്ട് ചിത്രീകരിച്ചിരുന്നു. നരസിംഹം, ആറാം തമ്പുരാന്‍, മിസ്റ്റര്‍ ഫ്രോഡ്, എന്നീ സിനിമകള്‍ക്ക് ശേഷം വരിക്കാശേരിയില്‍ ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രവുമാണ് ആറാട്ട്.

നെടുമുടി വേണു, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, ജോണി ആന്റണി, രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിലുണ്ട്. ഓണത്തിന് മുമ്പ് ആറാട്ട് തിയറ്ററുകളിലെത്തും. 20 കോടി ബജറ്റിലുള്ള ചിത്രത്തില്‍ ആക്ഷന്‍ സീക്വന്‍സുകളും ഹൈലൈറ്റാണ്.മലയാളത്തില്‍ തുടര്‍ച്ചയായി ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മോഹന്‍ലാലിന്റെ നൂറ് കോടി ക്ലബ്ബ് ചിത്രമായിരിക്കും ആറാട്ടെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഹ്യൂമറിനും ആക്ഷനും പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രവുമാണ്. ബെന്‍സ് കാറില്‍ പുറകിലെ സീറ്റില്‍ നിന്ന് കൂഴിംഗ് ഗ്ലാസും ചുവന്ന ഷര്‍ട്ടുമായി എഴുന്നേല്‍ക്കുന്ന കഥാപാത്രത്തിന്റെ പിന്നില്‍ നിന്നുള്ള ഫോട്ടോയാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. സ്റ്റെഫി സേവ്യര്‍ ആണ് കോസ്റ്റിയൂംസ്. ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരാണ് ഗാനരചന.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഥാപാത്രങ്ങൾക്ക് പേരിടാൻ ഇവരുടെ അനുമതി വേണമെന്ന അവസ്ഥ, സെൻസർ ബോർഡ് നടപടികൾക്കെതിരെ പ്രതിഷേധിക്കും: ബി. രാകേഷ്

ഇന്ത്യാവിഷന്‍ പേരും സമാന ലോഗോയും ഉപയോഗിക്കുന്ന മാധ്യമവുമായി ബന്ധമില്ല, വ്യാജ നീക്കത്തിന് എതിരെ നിയമ നടപടി സ്വീകരിക്കും; എം.കെ.മുനീര്‍

'പാതിരാത്രി' റോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ 'പൊലീസ് പിടിച്ചു', 'പാതിരാത്രി' പ്രൊമോഷന്‍ വീഡിയോ

ഉള്ളൊഴുക്ക്, ഭ്രമയുഗം.. ഇനി 'പാതിരാത്രി'; പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഛായാഗ്രഹണ മികവുമായി ഷഹനാദ് ജലാൽ

കൊച്ചി കപ്പൽ അപകടം: മത്സ്യങ്ങളിൽ വിഷം കലർന്നിട്ടുണ്ടോ?

SCROLL FOR NEXT