Film News

ഇനി ആമസോണില്‍ ആറാട്ട്, നെയ്യാറ്റിന്‍കര ഗോപന്‍ എത്തി

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ആറാട്ട് ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചു. ഫെബ്രുവരി 18നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹവും തിയേറ്ററില്‍ റിലീസിന് ശേഷം ആമസോണിലാണ് സ്ട്രീം ചെയ്തത്.

ബി ഉണ്ണികൃഷ്ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉദയാകൃഷ്ണ തിരക്കഥ. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ ചിത്രമാണ് ആറാട്ട്.

സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ചിത്രത്തിലുണ്ട്.

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT