Film News

ആണും പെണ്ണും, രാജീവ് രവിയുടെ നേതൃത്വത്തില്‍ വേണുവും, ആഷിക് അബുവും, ജേകെയും

രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ചിത്രം ആണും പെണ്ണും പോസ്റ്റര്‍ പുറത്തുവിട്ടു. മൂന്ന് കഥകളെ മുന്‍നിര്‍ത്തിയാണ് സിനിമ. വേണു, ആഷിക് അബു, ജെ കെ എന്നിവരാണ് സംവിധാനം. ഉണ്ണി ആറിന്റെ രചനയില്‍ ചെറുക്കനും പെണ്ണും ആഷിക് അബു സംവിധാനം ചെയ്യുന്നു. റോഷന്‍ മാത്യു, ദര്‍ശന, കവിയൂര്‍ പൊന്നമ്മ, ബെന്നി പി നായരമ്പലം എന്നിവരാണ് താരങ്ങള്‍.

ഉറൂബിന്റെ രാച്ചിയമ്മ ആധാരമാക്കിയാണ് വേണുവിന്റെ സിനിമ. പാര്‍വതിയും ആസിഫലിയുമാണ് അഭിനേതാക്കള്‍. വേണുവാണ് രചനയും. വേണു തന്നെയാണ് ഛായാഗ്രഹണം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയിലാണ് ജെകെയുടെ ചിത്രം. ജോജു ജോര്‍ജ്ജും സംയുക്താ മേനോനുമാണ് അഭിനേതാക്കള്‍. സുരേഷ് രാജനാണ് ക്യാമറ.

എസ്ര എന്ന സിനിമക്ക് ശേഷം ജെ.കെ ചെയ്യുന്ന ചിത്രവുമാണിത്. ഷൈജു ഖാലിദ്, വേണു, സുരേഷ് രാജന്‍ എന്നിവരാണ് ഛായാഗ്രാഹകര്‍. സൈജു ശ്രീധരന്‍, ബിനാ പോള്‍, ഭവന്‍ ശ്രീകുമാര്‍ എഡിറ്റിംഗ്. ബിജിബാല്‍, ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം. ഗോകുല്‍ ദാസും ജ്യോതിഷ് ശങ്കറുമാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഈ ആന്തോളജി സീരീസില്‍ രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയും പ്രഖ്യാപിച്ചിരുന്നതാണ്. സി.കെ പദ്മകുമാര്‍ എം. ദിലീപ് കുമാര്‍ എന്നിവരാണ് നിര്‍മ്മാണം.

നേരത്തെ അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി പുറത്തുവന്നിരുന്നു. ആണും പെണ്ണും തിയറ്റര്‍ റിലീസാണ് ഒടിടി പ്രിമിയറാണോ എന്ന് വ്യക്തമല്ല.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT