Film News

ഓഡിഷനില്‍ പരാജയം, ഇഷ്‌ക് റീമേക്കില്‍ ഷെയിനിന്റെ റോളില്‍ ആമിര്‍ ഖാന്റെ മകന്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്

ഇഷ്‌കിന്റെ ഹിന്ദി റീമേക്കില്‍ ആമിര്‍ ഖാന്റെ മകന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന് വേണ്ടി നടത്തിയ ഓഡിഷനില്‍ ജുനൈദ് പരാജയപ്പെട്ടുവെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളുയരുമ്പോഴാണ് ജുനൈദിന് അവസരം നഷ്ടമായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ആമിര്‍ ഖാന്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകനാണ് ജുനൈദ്. നീരജ് പാണ്ടെ നിര്‍മ്മിക്കുന്ന ഇഷ്‌കിന്റെ റീമേക്കിലൂടെ താരപുത്രന്റെ ബോളിവുഡ് അരങ്ങേറ്റമുണടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മലയാളത്തില്‍ ഷെയിന്‍ നിഗം ചെയ്ത കഥാപാത്രത്തിനായായിരുന്നു ഓഡീഷന്‍. നാടകങ്ങളില്‍ അഭിനയിക്കുന്ന ജുനൈദ് കുറച്ച് കാലമായി വിവിധ ചിത്രങ്ങള്‍ക്ക് വേണ്ടി ഓഡിഷഷനുകളില്‍ പങ്കെടുത്തിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒരു നടനെന്ന നിലയില്‍ ജുനൈദ് ബോളിവുഡിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് ഓഡിഷനുള്‍പ്പടെ ശരിയായ മാര്‍ഗങ്ങളിലൂടെ മാത്രമേ നടക്കൂ എന്ന് നേരത്തെതന്നെ ആമിര്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്‌സില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ജുനൈദ്, രാജ്കുമാര്‍ ഹിരാനി- ആമിര്‍ ചിത്രം പികെ-യില്‍ അസിസ്റ്റര്‍ ഡയറക്ടറായിരുന്നു.

പ്രേംനസീർ സാർ ലെജന്റ് ആണ്, അദ്ദേഹത്തിനെതിരെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്: ടിനി ടോം

'കേരളം അധികം വൈകാതെ ഒരു വൃദ്ധസദനമാകുമോ'?യുണൈറ്റഡ് കിങ്ഡം ഓഫ് കേരള കണ്ട് ആശങ്ക പ്രകടിപ്പിച്ച് ഡീൻ കുര്യാക്കോസ്

ജാതിക്കോളനികള്‍ അല്ല, ഗെറ്റോകള്‍ സൃഷ്ടിക്കപ്പെടുകയാണ് | Dr. Maya Pramod

മലയാള സിനിമയിലെ ജൂനിയേഴ്സും സീനിയേഴ്സും അടങ്ങുന്ന 'ധീരന്റെ' കാസ്റ്റിം​ഗ് പൂർത്തിയാക്കിയത് ഒന്നര വർഷം കൊണ്ട്: ദേവദത്ത് ഷാജി

മലയാളത്തിലെ ആദ്യ ഫീമെയിൽ സൂപ്പർഹീറോ എന്നൊന്നും ചിന്തിച്ചിരുന്നില്ല, ലോകഃ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രം ഓണം റിലീസ്

SCROLL FOR NEXT