Film News

ആമിർഖാന്റെ മകൻ ജുനൈദ് ആമിർ ഖാൻ ബോളിവുഡിലേയ്ക്ക്; ചിത്രം 'മഹാരാജ'

ആമിർഖാന്റെ മകൻ ജുനൈദ് ആമിർ ഖാൻ ബോളിവുഡിലേയ്ക്ക്. യഷ് രാജ് ഫിലിംസിന്റെ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ജുനൈദിന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മുമ്പും വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 'മഹാരാജ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ജുനൈദ് ഖാന്റെ ആരങ്ങേറ്റമെന്ന് റിപ്പോർട്ടുകൾ പറയുന്നു

റാണി മുഖർജി പ്രധാന വേഷത്തിൽ എത്തിയ 'ഹിച്ച്കി'യുടെ സംവിധായകൻ സിദ്ധാർത്ഥ് പി മൽഹോത്രയാണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചരിത്ര സിനിമയായിരിക്കും മഹാരാജ എന്നും റിപ്പോർട്ടുകൾ പറയുന്നു.

'ബണ്ടി ഔർ ബബ്ലി 2' വിലൂടെ അരങ്ങേറ്റം കുറിക്കുന്ന ഷർവാരി വാഗ് ആയിരിക്കും നായിക. 'പതാൽ ലോക്' വെബ് സീരീസിലൂടെ ശ്രദ്ധേയനായ ജയ്ദീപ് അലാവത് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അഭിനേതാക്കളുടെ കാര്യത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണം ആയിട്ടില്ല.

Aamir Khan’s son Junaid Khan to make his Bollywood debut with YRF’s Maharaja

തദ്ദേശ തെരഞ്ഞെടുപ്പ് 2025; കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ മുന്നില്‍

എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT