Film News

'ആമിർ ഖാനും സൽമാൻ ഖാനും സെലക്ടീവാകാം, അവർക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രതിഫലം എനിക്ക് കിട്ടുക 15 സിനിമകളിൽ നിന്ന്'; രവീണ ടണ്ടൻ

എന്തുകൊണ്ടാണ് പുരുഷ താരങ്ങൾ സെലക്ടീവായി സിനിമ ചെയ്യുന്നതും സ്ത്രീകൾ കൂടുതൽ സിനിമ ചെയ്യേണ്ടി വരുന്നതും എന്ന് വ്യക്തമാക്കി നടി രവീണ ടണ്ടൻ. പണ്ട് കാലത്ത് ശബളം വളരെ കുറവായിരുന്നു. കൂടാതെ നടന്മാരും നടിമാരും തമ്മിലുള്ള പ്രതിഫല വ്യത്യാസം വളരെ വലുതും. എന്റെ സഹതാരങ്ങളായ പുരുഷ താരങ്ങൾക്ക് ഒരു സിനിമയ്ക്ക് മാത്രം ലഭിക്കുന്ന പ്രതിഫലം നേടാൻ പതിനഞ്ചോളം സിനിമകൾ തനിക്ക് ചെയ്യേണ്ടി വന്നതായി രവീണ ടണ്ടൻ പറയുന്നു. ആമിറും സൽമാനും സെലക്ടീവായി സിനിമകൾ ചെയ്യുമ്പോൾ നായികമാർ കൂടുതൽ നായകന്മാർക്കൊപ്പം കൂടുതൽ സിനിമകളിൽ അഭിനയിക്കും. ഇന്നത്തെ അവസ്ഥയിൽ നിന്നും വളരെ കുറവ് തുകയായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് ജിസ്റ്റിന് നൽകിയ അഭിമുഖത്തിൽ രവീണ ടണ്ടൻ പറഞ്ഞു.

രവീണ ടഡൺ പറഞ്ഞത്:

ആ സമയങ്ങളിൽ പ്രതിഫലം വളരെ കുറവായിരുന്നു. പ്രത്യേകിച്ച് നടന്മാരും നടിമാരും തമ്മിലുള്ള ശമ്പള വ്യത്യാസവുമുണ്ടായിരുന്നു. പുരുഷ താരങ്ങൾക്ക് കൂടുതൽ ലഭിച്ചു. അവർക്ക് ഒരു സിനിമയ്ക്ക് കിട്ടുന്ന പ്രതിഫലം ലഭിക്കാൻ‌ എനിക്ക് 15 സിനിമകളോളം ചെയ്യേണ്ടതായി വന്നു. എനിക്ക് എല്ലാവർക്കും വേണ്ടി സംസാരിക്കാൻ കഴിയില്ല, എനിക്ക് ഇത് ജനറലെെസ് ചെയ്യാൻ കഴിയില്ല. എന്റെ കൂടെയുള്ള നടന്മാർക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്ന പ്രതിഫലം എനിക്ക് ലഭിക്കുക 15 മുതൽ ഇരുപത് സിനിമകൾ വരെ ചെയ്താലാണ്. അന്ന് ആമിറും സൽമാനും സെലക്ടീവായി സിനിമകൾ ചെയ്യുമ്പോൾ നായികമാർ കൂടുതൽ നായകന്മാർക്കൊപ്പം കൂടുതൽ സിനിമകളിൽ അഭിനയിക്കും. എന്നാൽ മൊത്തത്തിൽ എല്ലാവർക്കും, ഇന്നത്തെ അവസ്ഥയേക്കാൾ വളരെ കുറവ് പണമായിരുന്നു അന്ന് ലഭിക്കുന്നുണ്ടായിരുന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT