Film News

‘ഒരു കഥ സൊല്ലട്ടുമാ’ ഇനി ഹിന്ദിയില്‍; വിക്രമും വേദയുമാവാന്‍ ആമിറും സെയ്ഫും  

THE CUE

തമിഴ് ചിത്രം വിക്രം വേദയുടെ ബോളിവുഡ് റീമേക്കില്‍ ആമിര്‍ഖാനും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ട്. തമിഴ് പതിപ്പില്‍ വിജയ് സേതുപതി അവതരിപ്പിച്ച വേദ എന്ന കഥാപാത്രമായിട്ടായിരിക്കും ആമിര്‍ എത്തുക. മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പൊലീസുകാരനായി സെയ്ഫ് അലി ഖാനുമെത്തുമെന്ന് ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്തു.

തമിഴ് ചിത്രം സംവിധാനം ചെയ്ത പുഷ്‌കര്‍-ഗായത്രി തന്നെയായിരിക്കും ബോളിവുഡ് പതിപ്പും സംവിധാനം ചെയ്യുക. നീരജ് പാണ്ഡെ നിര്‍മിക്കുന്ന ചിത്രം ഇപ്പോള്‍ അതിന്റെ പ്രീ പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ആമിര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ലാല്‍ സിങ്ങ് ചദ്ദ എന്ന ചിത്രത്തിന് ശേഷം അടുത്ത വര്‍ഷമായിരിക്കും സിനിമ ആരംഭിക്കുക. ഹിന്ദി പതിപ്പിലും വിക്രം വേദ എന്ന് തന്നെയായിരിക്കും ചിത്രത്തിന്റെ പേരെന്നാണ് സൂചന.

വിജയ് സേതുപതിയും മാധവനും കേന്ദ്ര കഥാപാത്രമായെത്തിയ വിക്രം വേദ 2017ലായിരുന്നു റിലീസ് ചെയ്തത്. വിക്രമാദിത്യന്റെയും വേതാളത്തിന്റെയും കഥയുടെ പശ്ചാത്തലത്തല്‍ ആക്ഷന്‍ ഴോണര്‍ വിഭാഗത്തിലായിരുന്നു ചിത്രം ഒരുക്കിയിരുന്നത്. എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ വിക്രമും ഗാങ്സ്റ്ററായ വേദയുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സാം സിഎസ്സ് ആയിരുന്നു ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത്.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT