Film News

'യാതൊരുവിധമായ നാണമോ മടിയോ കൂടാതെ എടുക്കേണ്ട തീരുമാനം'; മാനസികാരോ​ഗ്യത്തിന് ചികിത്സ നേടണ്ട ആവശ്യകതയെക്കുറിച്ച് ആമിർ ഖാൻ

ലോക മാനസികാരോ​ഗ്യ ദിനത്തിൽ മാനസികാരോ​ഗ്യത്തിന് ചികിത്സ തേടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ആമിർ ഖാനും മകൾ ഐറ ഖാനും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാനസികാരോ​ഗ്യത്തിനായി തെറാപ്പി എടുത്തു കൊണ്ടിരിക്കുകയാണ് താനും തന്റെ മകളും എന്നും, നിങ്ങളുടെ വീട്ടിൽ ഒരു പ്രശ്നം വന്നാൽ ഒരു പ്രൊഫഷണലായ വ്യക്തിയെ ഉപയോ​ഗിച്ച് അതിന് എപ്രകാരം പരിഹാരം കണ്ടെത്തുമോ അപ്രകാരം ലളിതമായി ചെയ്യേണ്ട ഒന്നാണ് മാനസികാരോ​ഗ്യത്തിന് ചികിത്സ തേടേണ്ടത് എന്നും ആമിർ ഖാൻ പറഞ്ഞു. ജീവിത്തതിൽ നമുക്ക് തനിച്ച് ചെയ്യാൻ കഴിയാത്ത ഒരുപാട് കാര്യങ്ങളുണ്ടായിരിക്കുമെന്നും അതിന് വേണ്ടി നമുക്ക് ട്രെയ്ൻഡായിട്ടുള്ള, പ്രൊഫഷണലായ ഒരാളുടെ സാഹായം പലപ്പോഴും ആവശ്യമായി വരുമെന്നും അത്തരം സാഹചര്യത്തിൽ യാതൊരു വിധമായ നാണമോ മടിയോ കൂടാതെ ആ തീരുമാനം നാം എടുക്കണമെന്നും മകൾ ഐറ ഖാന്റെ അക്കൗണ്ടിലൂടെ പങ്കുവച്ച വീഡിയോയിൽ ആമിർ ഖാൻ പറഞ്ഞു.

ആമിർ ഖാൻ പറഞ്ഞ്:

കണക്ക് പഠിക്കാൻ നമ്മൾ സ്കൂൾ അല്ലെങ്കിൽ ടീച്ചേഴ്സിന്റെ അടുത്ത് പോകാറുണ്ട്. അതുമല്ലെങ്കിൽ ട്യൂഷൻ ടീച്ചറിന്റെ അടുത്ത്. ഇനി മുടി വെട്ടണമെന്നാണങ്കിൽ സലോണിലോ കടയിലോ പോകും. അവിടെ നമ്മുടെ മുടി വെട്ടിത്തരുന്നത് ആ ജോലിയിൽ ഏറ്റവും ട്രെയ്ൻ ആയിട്ടുള്ള ആളായിരിക്കും. വീട്ടിൽ ഫർണിച്ചർ കേടായാൽ, ബാത്ത് റൂംമിൽ പ്ലമ്പിം​ഗിന്റെ പ്രശ്നം വന്നാൽ ആ പ്രശ്നത്തെ പരിഹരിക്കാൻ കഴിയുന്ന വ്യക്തിയുടെ അടുത്ത് നമ്മൾ പോകാറുണ്ട്. അസുഖം വന്നാൽ ഡോക്ടറിന്റെ അടുത്ത് പോകാറുണ്ട്. ജീവതത്തിൽ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് നമുക്ക് തനിച്ച് ചെയ്യാൻ കഴിയാത്തതായി. അതിന് വേണ്ടി നമുക്ക് ആ ജോലി അറിയാവുന്ന മറ്റൊരാളുടെ സഹായം വേണ്ടി വരും. അത്തരം തീരുമാനങ്ങൾ നമ്മൾ വളരെ ലളിതമായി തന്നെ എടുക്കും. യാതൊരുവിധമായ നാണമോ മടിയോ കൂടാതെ തന്നെ എടുക്കും. കാർപ്പെന്ററിന്റെ പ്രശ്നം വന്നാൽ ആരുടെ അടുത്ത് പോകും കാർപെന്ററിന്റെ അടുത്ത്. അസുഖം വന്നാൽ ഡോക്ടറിന്റെ അടുത്തും. ഇതുപോലെ നമുക്ക് മാനസികമോ അല്ലാതെയോ അസുഖം വന്നാൽ നമ്മൾ ഇതേ അനായാസതയോടെ യാതൊരു വിധ മടിയും കൂടാതെ നമ്മളെ സഹായിക്കാൻ കഴിയുന്ന ട്രെയ്ൻഡായ പ്രൊഫഷണലായ ഒരാളുടെ അടുത്ത് പോകണം.

സുഹൃത്തുക്കളെ, എന്റെ മകൾ ഐറയും ഞാനും കഴിഞ്ഞ കുറച്ച് വർഷങ്ങളായി തെറാപ്പി എടുത്തു കൊണ്ടിരിക്കുകയാണ്. നിങ്ങൾക്കും തോന്നുകയാണ് നിങ്ങൾക്ക് മാനസികമായോ അല്ലാതെയോ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികളിലൂടെ നീങ്ങുകയാണ് എന്ന് , അല്ലെങ്കിൽ ടെൻഷനോ, സ്ട്രെസ്സോ, മറ്റ് പ്രശ്നങ്ങളോ തോന്നുന്നുണ്ടെങ്കിൽ, നിങ്ങൾക്കും പ്രൊഫഷണലായ ട്രെയ്ൻഡായ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു വ്യക്തിയെ കണ്ടു പിടിക്കാവുന്നതേയുള്ളൂ, അതിൽ നാണിക്കാനായി ഒന്നും തന്നെയില്ല.

ആമിര്‍ഖാന്‍റെ മകള്‍ ഐറ ഖാന്‍ ഇതിന് മുന്‍പും തന്‍റെ മാനസികാരോഗ്യത്തെ കുറിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്മുകളില്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു താനെന്ന് തുറന്ന് പറഞ്ഞിട്ടുമുണ്ട്. പതിനാലാം വയസില്‍ ലൈംഗികാത്രിക്രമത്തിന് ഇരയായെന്നും, ഇത് മനസിലാക്കാന്‍ ഒരു വര്‍ഷത്തോളമെടുത്തുവെന്നും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ മുമ്പ് ഐറ പറഞ്ഞിരുന്നു.

എം.വി കൈരളിയുടെ ദുരൂഹത ബി​ഗ് സ്ക്രീനിൽ, ജൂഡ് ആന്തണി ജോസഫിന്റെ മെ​ഗാ പ്രൊജക്ട്; ജോസി ജോസഫിന്റെ രചന; കോൺഫ്ളുവൻസ് മലയാളത്തിലേക്ക്

ആവേശം തുടക്കത്തില്‍ ഇത്ര വലിയ സിനിമ ആയിരുന്നില്ല, മാറിയത് ജിത്തു അക്കാര്യം മനസിലാക്കിയപ്പോള്‍: ഫഹദ് ഫാസില്‍

"കഴിവില്ലാത്തവരെ മോട്ടിവേറ്റ് ചെയ്യുന്ന സ്വഭാവം എനിക്കുമുണ്ട്, വടക്കന്‍ സെല്‍ഫിയിലെ ഷാജി വളരെ സ്പെഷ്യലാണ്"

സംഗീതമാണ് ജിവിതമെന്ന് തോന്നിയിട്ടില്ല, അത് ഒരു ഭാഗം മാത്രം: ശ്രീകുമാര്‍ വാക്കിയില്‍

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ; 'ബാലൻ' ആരംഭിച്ചു

SCROLL FOR NEXT