Film News

'പോയറ്റിക് തേപ്പുമായി കുഞ്ചാക്കോ ബോബൻ' ; പദ്മിനിയിലെ പുതിയ ​ഗാനം

സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായിയെത്തുന്ന 'പദ്മിനി'യിലെ 'ആൽമര കാക്ക ദി പൊയറ്റിക് തേപ്പ്' എന്ന ഗാനം പുറത്തിറങ്ങി. അഖിൽ ജെ ചന്ദ്, കുഞ്ചാക്കോ ബോബൻ എന്നിവർ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. മനു മഞ്ജിത് ആണ് വരികളെഴുതിയിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന രമേശൻ താഴത്ത് എന്ന കഥാപാത്രം തേപ്പ് കിട്ടി തേഞ്ഞുപോയ എല്ലാ ജീവിതങ്ങൾക്കും സമർപ്പിക്കുന്ന പുതിയ കവിത സമാഹാരം എന്ന രീതിയിലാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റ്യൻ, അപർണ ബാലമുരളി, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപു പ്രദീപ് ആണ് പദ്മിനിയുടെയും രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മാളവിക മേനോൻ, സജിൻ ചെറുകയിൽ, ഗണപതി, ആനന്ദ് മന്മഥൻ, സീമ ജി നായർ, ഗോകുലൻ, ജെയിംസ് ഏലിയ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീരാജ് രവീന്ദ്രൻ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. എഡിറ്റർ മനു ആന്റണിയും പ്രൊഡക്ഷൻ കണ്ട്രോളർ മനോജ് പൂങ്കുന്നവുമാണ്. ചിത്രം ജൂലൈ 14 -ന് തിയറ്ററുകളിലെത്തും.

കലാസംവിധാനം - അർഷാദ് നക്കോത്, വസ്ത്രാലങ്കാരം - ഗായത്രി കിഷോർ, മേക്കപ്പ് - രഞ്ജിത് മണലിപറമ്പിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനീത് പുല്ലൂടൻ, സ്റ്റിൽസ് - ഷിജിൻ പി രാജ്, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്ത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർസ് - വിഷ്ണു ദേവ് & ശങ്കർ ലോഹിതാക്ഷൻ, ഡിജിറ്റൽ മാർക്കറ്റിങ് & പി ആർ - വൈശാഖ് സി വടക്കേവീട്.

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT