Film News

ഫ്യൂച്ചറിസ്റ്റിക് ആയ സിനിമയായിരിക്കും ആട് 3, പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ഒരു 'ഴോണർ ഷിഫ്റ്റ്' ചിത്രത്തില്‍ ഉണ്ടാവും: മിഥുൻ മാനുവൽ തോമസ്

ഫ്യൂച്ചറിസ്റ്റിക് ആയ ഒരു സിനിമയായിരിക്കും 'ആട് 3' എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ്. ആട് 3 ഒരു വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയായിട്ടായിരിക്കും എത്തുകയെന്നും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പ്രധാനപ്പെട്ട ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകുമെന്നും മിഥുൻ പറഞ്ഞു. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദ സബ്മ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 മായി ബന്ധപ്പെട്ട് മലയാള സിനിമയുടെ ഭാവിയിലേക്കുള്ള യാത്ര എന്ന വിഷയത്തിൽ ദ ക്യു എഡിറ്റർ മനീഷ് നാരായണനോട് സംസാരിക്കുകയായിരുന്നു മിഥുൻ മാനുവൽ തോമസ്.

മിഥുൻ മാനുവൽ തോമസ് പറഞ്ഞത്:

ആട് 3 ഒരുപാട് വലിയ ഒരു സിനിമയായിട്ടാണ് വരുന്നത്. അതിനകത്ത് ഇപ്പോൾ സിനിമയിൽ വന്നു കൊണ്ടിരിക്കുന്ന തരത്തിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു പ്രധാനപ്പെട്ട് ഴോണർ ഷിഫ്റ്റ് നമ്മൾ ആട് 3 ചെയ്യുന്നുണ്ട്. അതെന്താണെന്നുള്ളത് ഞാൻ ഇപ്പോൾ പറയുന്നില്ല. അതിന് വലിയ ഒരു ബഡ്ജറ്റ് വേണ്ടി വരും. അതിന് പ്രൊഡ്യൂസർ സമ്മതിച്ചിട്ടുണ്ട്. നമുക്ക് സാധ്യമായ ടെക്നോളജികൾ എല്ലാം ഉപയോ​ഗിച്ചുകൊണ്ട് നമ്മൾ ചെയ്യാൻ പോകുന്ന ഒരു ഫ്യൂച്ചറിസ്റ്റിക്ക് ആയ അല്ലെങ്കിൽ ആ കാഴ്ചപ്പാടിലുള്ള ഒരു സിനിമയാണ് ആട് 3. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു എന്നു ചോദിച്ചാൽ പ്രേക്ഷകരുടെ കാഴ്ച ശീലം മാറി എന്നതുകൊണ്ടാണ് അത്. കഴിഞ്ഞ വർഷത്തെ വിജയിച്ച മലയാള സിനിമയുടെ കണക്കെടുത്താൽ കണ്ടിട്ടില്ല, പറഞ്ഞിട്ടില്ലാത്ത കഥകളാണ് നമ്മൾ പറയുന്നത്. ഭ്രമയു​ഗവും, ​ഗ​ഗനചാരിയും എല്ലാം നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സിനിമയാണ്. നമ്മൾ കണ്ടിട്ടില്ലാത്ത തരം സിനിമകൾ അവതരിപ്പിക്കുന്നതിലാണ് ഇപ്പോഴത്തെ ഫിലിംമേക്കേഴ്‌സ് ശ്രദ്ധ കൊടുക്കുന്നത്. എമ്പുരാന്റെ ടീസർ ഇന്നലെ വന്നു. നമ്മൾ കണ്ടിട്ടില്ലാത്ത തരത്തിലാണ് ആ സിനിമയുടെ കാൻവാസ്‌. ടെക്നോളജി ഒരു പരിവധി വരെ ഇന്ന് നമുക്ക് അഫോർഡബിൾ ആണ്. അതിന്റെ സാധ്യതകൾ ഉപയോ​ഗിച്ചു കൊണ്ട് നമ്മൾ ആട് 3 യിലേക്ക് കടക്കുകയാണ്. എവിടെയോ തുടങ്ങിയ ഒരു പാവം വടംവലിക്കാർ ആട് 3 എത്തുമ്പോഴേക്കും അവരുടെ പോക്കും യാത്രകളും എങ്ങോട്ടാണെന്നുള്ളത് നിങ്ങൾക്കെല്ലാം വളരെ സർപ്രൈസിം​ഗ് ആയിരിക്കും.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT