Film News

അതിശയിപ്പിക്കുന്ന തീം,വല്ലാതെ ഇഷ്ടപ്പെട്ടൊരു സിനിമ; മലയന്‍കുഞ്ഞിനെക്കുറിച്ച് എ.ആര്‍ റഹ്മാന്‍

മലയന്‍കുഞ്ഞ് വല്ലാതെ ഇഷ്ടമായ ചിത്രമാണെന്നും അതിശയിപ്പിക്കുന്ന തീം ആണ് സിനിമയുടേതെന്നും എ.ആര്‍ റഹ്മാന്‍. 30 വര്‍ഷത്തിന് ശേഷം ഏ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതമൊരുക്കുന്ന സിനിമയാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ തിരക്കഥയില്‍ സജിമോന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഫഹദ് ഫാസിലാണ് കേന്ദ്രകഥാപാത്രം. അനിക്കുട്ടന്‍ എന്ന റേഡിയോ മെക്കാനിക്കിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വല്ലാത്തൊരു സിനിമയാണ് മലയന്‍കുഞ്ഞ് എന്നാണ് ഫഹദ് ദ ക്യു സ്റ്റുഡിയോ അഭിമുഖത്തില്‍ പറഞ്ഞത്.

റഹ്മാന്‍ പറയുന്നു '' ദുബൈ എക്‌സ്‌പോയില്‍ പങ്കെടുക്കവേയാണ് ഒരു ദിവസം രാത്രി എനിക്കൊരു ഇ മെയില്‍ വരുന്നത്. ഫഹദ് ഫാസിലായിരുന്നു അയച്ചത്. എനിക്ക് ഒരു സിനിമ സാറിനെ കാണിക്കണമെന്നായിരുന്നു മെയില്‍. പിന്നീട് മഹേഷ് നാരായണനൊപ്പം ഫഹദ് ദുബൈയിലെത്തി. മലയന്‍കുഞ്ഞ് കാണിക്കാനാണ് അവരെത്തിയത്. ആ സിനിമ എനിക്കിഷ്ടപ്പെട്ടു. പക്ഷേ അതിന് സംഗീതമൊരുക്കാന്‍ സമയമില്ലായിരുന്നു. അടുത്ത സിനിമ ചെയ്യാമെന്നായിരുന്നു അവരോട് പറഞ്ഞത്. വല്ലാത്തൊരു തീം ആണ് മലയന്‍കുഞ്ഞിന്റേത്. ഒരു റേഡിയോ മെക്കാനിക്കിലൂടെയും ഒരു കുഞ്ഞിലൂടെയും നീങ്ങുന്നൊരു സിനിമ. അതുപോലൊരു സിനിമ ഞാന്‍ മുമ്പ് ചെയ്തിട്ടില്ല. വളരെ പാഷനേറ്റ് ആയ ടീമാണ് ഈ സിനിമക്ക് പിന്നിലുള്ളത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT