Film News

നൻ പകൽ നേരത്ത് മയക്കം പോലെ ഒരു സിനിമ മലയാളത്തിൽ മാത്രമേ സംഭവിക്കൂ: മമ്മൂട്ടി

മലയാള സിനിമയിൽ മാത്രം സംഭവിക്കുന്ന ഒരു ചിത്രമാണ് 'നൻ പകൽ നേരത്ത് മയക്കം' എന്ന് നടൻ മമ്മൂട്ടി. ​ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ 'ഡൊമനിക് ആന്റ് ദ ലേഡീസ് പഴ്സ്' എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിൽ സംസാരിക്കവേയാണ് മമ്മൂട്ടി 'നൻ പകൽ നേരത്ത് മയക്കം' എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞത്. മലയാള സിനിമയ്ക്ക് മുതൽക്കൂട്ടായിട്ടുള്ള ഒരു സിനിമയാണ് 'നൻ പകൽ നേരത്ത് മയക്കം' എന്നും അത്തരം സിനിമ മലയാളത്തിൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നും മമ്മൂട്ടി പ്രസ്സ് മീറ്റിൽ പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത്:

'നൻ പകൽ നേരത്ത് മയക്കം' എന്ന സിനിമ മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടായിട്ടുള്ള സിനിമയാണ്. ഇങ്ങനെയുള്ള ഒരു സിനിമ മലയാളത്തിൽ മാത്രമേ വരൂ. ഇവിടെ ക്രിസ്റ്റഫർ നോളൻ ഒന്നും ഇല്ലല്ലോ? നമ്മുടെ ആൾക്കാർ ചെറിയ ചെറിയ പാവങ്ങൾ അല്ലേ?

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'നൻ പകൽ നേരത്ത് മയക്കം'. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. മലയാള ചലച്ചിത്രാഭിനയ ചരിത്രത്തിലെ അത്യപൂർവ്വവും വിസ്മയകരവുമായ ഭാവാവിഷ്‌കാരമികവാണ് മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനമെന്നാണ് മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് ജൂറി അഭിപ്രായപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് എസ്. ഹരീഷ് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ അശോകന്‍, രമ്യ പാണ്ഡ്യന്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതന്‍ ജയലാല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനാണ്. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം ഗോകുല്‍ ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, സൗണ്ട് മിക്‌സ് ഫസല്‍ എ ബക്കര്‍. തമിഴ്‌നാട് പശ്ചാത്തലമാകുന്ന സിനിമയുടെ പ്രധാന ലൊക്കേഷന്‍ പഴനിയായിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ് എന്ന ചിത്രം ജനുവരി 23 നാണ് റിലീസിനെത്തിയത്. സിഐ ഡൊമിനിക് എന്ന ഡിക്ടറ്റീവിനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി ഇൻവസ്റ്റി​ഗേഷൻ ഴോണറിൽ എത്തിയ ചിത്രത്തിൽ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, വിജി വെങ്കടേഷ്, വിനീത് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

SCROLL FOR NEXT