Film News

'ഇന്ന് ചാര്‍ളിയുടെ ദിവസമാണ്'; 777 ചാര്‍ളി ട്രെയ്ലര്‍

രക്ഷിത് ഷെട്ടി നായകനാകുന്ന '777 ചാര്‍ളി'യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. കിരണ്‍ രാജ്.കെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രക്ഷിത് ഷെട്ടി അവതരിപ്പിക്കുന്ന ധര്‍മയും ചാര്‍ളി എന്ന നായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. രക്ഷിത് ഷെട്ടിയും, ജി എസ് ഗുപ്തയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സംവിധായകന്റെ ആദ്യ ചിത്രം കൂടിയാണ് 777 ചാര്‍ളി.

അഡ്വെഞ്ചര്‍ കോമഡി ഡ്രാമയായി ഒരുക്കിയിട്ടുള്ള ചിത്രത്തിന്റെ കഥ ചാര്‍ളിയെ ചുറ്റിപ്പറ്റിയാണ്. ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ധര്‍മ്മ എന്ന അഹങ്കാരിയിലൂടെ തുടങ്ങി, അവന്റെ ഏകാന്തവും ലൗകികവുമായ ജീവിതത്തിലേക്ക് ചാര്‍ളി എന്ന നായയുടെ കടന്ന് വരവും, ചാര്‍ളി ധര്‍മയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് '777 ചാര്‍ളി'.

ഒരു ഹൗസിങ് കോളനിയില്‍ തുടങ്ങുന്ന ട്രെയ്ലര്‍ പിന്നീട് ധര്‍മയുടെയും ചാര്‍ളിയുടെയും യാത്രകള്‍ കാണിക്കുന്നു. മനോഹരമായ വിഷ്വലുകളും അതിനൊത്ത പശ്ചാത്തല സംഗീതവും ട്രെയ്ലറിന്റെ മികവ് കൂട്ടുന്നുണ്ട്. അരവിന്ദ് കശ്യപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം നോബിന്‍ പോള്‍. ചിത്രം ജൂണ്‍ 10ന് റിലീസ് ചെയ്യും.

ലോകരുചികളെ വരവേറ്റ് യുഎഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കമായി

മുഖ്യമന്ത്രി യുഎഇയിലെത്തി

എം.വി കുഞ്ഞുമുഹമ്മദ് ഹാജിയുടെ ആത്മകഥ ‘തടാഗം-വിജ(ന)യ വഴിയിലെ ഓർമകൾ’ പ്രകാശനം ഇന്ന്

'ഇത്തിരി നേരം ഒത്തിരി ഓർമ്മകൾ'; മികച്ച പ്രതികരണം നേടി റോഷൻ മാത്യു- സെറിൻ ശിഹാബ് ചിത്രം

ഹിറ്റ് ആവർത്തിച്ച് അൽത്താഫ്-അനാർക്കലി കോംബോ; മികച്ച പ്രതികരണവുമായി 'ഇന്നസെന്റ്'

SCROLL FOR NEXT