Film News

അനൂപ് മേനോന്റെ സസ്പന്‍സ് ത്രില്ലര്‍, '21 ഗ്രാംസ്' മാര്‍ച്ച് 18 ന് തീയേറ്ററുകളിലേക്ക്

അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സസ്പന്‍സ് ത്രില്ലര്‍ 21 ഗ്രാംസ് തിയേറ്ററുകളിലേക്ക് എത്തുന്നു. മാര്‍ച്ച് 18നാണ് ചിത്രത്തിന്റെ റിലീസ്. നവാഗത സംവിധായകനായ ബിബിന്‍ കൃഷ്ണയാണ് കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റിനീഷ് കെ. എന്‍ ആണ് നിര്‍മ്മാതാവ്.

ഒരു കൊലപാതകവും അതിനോടാനുബന്ധിച്ച കുറ്റാന്വേഷണവുമായിരിക്കും സിനിമയുടെ ഇതിവൃത്തം. സിനിമയില്‍ അനൂപ് മേനോനെ കൂടാതെ ലിയോണ ലിഷോയ്, അനു മോഹന്‍, രഞ്ജി പണിക്കര്‍, രഞ്ജിത്, ലെന, നന്ദു, ജീവ ജോസഫ്, മാനസ രാധാകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മറീന മൈക്കിള്‍, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഡി. വൈ. എസ്. പി നന്ദകിഷോറിന്റെ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ അവതരിപ്പിക്കുന്നത്. റേച്ചല്‍ എന്ന ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായിട്ടായിരിക്കും ലെന എത്തുക. നന്ദു അവതരിപ്പിക്കുന്നത് ഫാദര്‍ ജോസഫ് എന്ന ക്രിസ്ത്യന്‍ പുരോഹിതന്റെ വേഷമാണ്.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, ചിത്രസംയോജനം: അപ്പു എന്‍ ഭട്ടതിരി, സംഗീതം: ദീപക് ദേവ്, ലിറിക്സ്: വിനായക് ശശികുമാര്‍, സൗണ്ട് മിക്‌സ്: പി സി വിഷ്ണു, സൗണ്ട് ഡിസൈന്‍: ജുബിന്‍, പ്രോജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സന്തോഷ് രാമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്: ഷിനോജ് ഓടണ്ടിയില്‍, ഗോപാല്‍ജി വാദയര്‍.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്‍ത്ഥന്‍, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റിയൂംസ്: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ശിഹാബ് വെണ്ണല, പി ആര്‍ ഒ: വാഴൂര്‍ ജോസ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: യെല്ലോടൂത്സ്, അസ്സോസിയേറ്റ് ഡയറക്ടര്‍സ്: നിതീഷ് ഇരിട്ടി, നരേഷ് നരേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: സുധീഷ് ഭരതന്‍, യദുകൃഷ്ണ ദയകുമാര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

'കത്തനാരുടെ കഥ എന്തുകൊണ്ട് പറയണം' എന്ന ചോദ്യത്തിൽ നിന്നുള്ള തുടക്കം, ചിത്രത്തിൽ ചില സർപ്രൈസുകൾ ഉണ്ട്: റോജിൻ തോമസ് അഭിമുഖം

'ഭീഷ്മർ' വിജയകരമായ മൂന്നാം വാരത്തിലേക്ക്

ഇത് യുവ പ്രതിഭകളുടെ വൻ വിജയം; 'ഡർബി' രണ്ടാം വാരത്തിലേക്ക്

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം; ആരാധകർക്കൊപ്പം 'പേട്രിയറ്റ്' ട്രെയ്‌ലർ ലോഞ്ച് ചെയ്യാൻ BIG M's

55 ദിവസങ്ങൾ, 'L366' ആദ്യ ഷെഡ്യൂൾ പൂർത്തിയായി; അടുത്ത ഷെഡ്യൂൾ മെയ് 5 ന് തുടങ്ങും

SCROLL FOR NEXT