Film News

'നിങ്ങളായിരുന്നോ ഞാന്‍ കരുതി മനുഷ്യന്‍മാരാണെന്ന്'; 1744 വൈറ്റ് ആള്‍ട്ടോ ടീസര്‍

ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രം 2022 നവംബറില്‍ തിയേറ്ററുകളിലെത്തും. ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷറഫുദ്ദീന്‍ എത്തുന്നത്. തിങ്കളാഴ്ച്ച നിശ്ചയത്തിന് ശേഷം സെന്ന സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാഞ്ഞങ്ങാടാണ് നടന്നത്. 1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ ഒട്ടനവധി പ്രതിഭകള്‍ അഭിനയിക്കുന്നുണ്ട്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്ന ഹെഗ്‌ഡെ, അര്‍ജുനന്‍, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീരാജ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അമ്പിളി പെരുമ്പാവൂര്‍, സംഗീതം മുജീബ് മജീദ്, സൗണ്ട് ഡിസൈന്‍ നിക്സണ്‍ ജോര്‍ജ്, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍, ഉല്ലാസ് ഹൈദൂര്‍, വസ്ത്രാലങ്കാരം മെല്‍വിന്‍ ജോയ്, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്, സ്റ്റില്‍സ് രോഹിത്ത് കൃഷ്ണന്‍, കണ്‍സെപ്റ്റ് ആര്‍ട്ട്, പോസ്റ്റേഴ്സ് പവി ശങ്കര്‍.

ചേർച്ചക്കുറവാണ് ഈ സിനിമയുടെ ചേർച്ച, ഒരു സിനിമക്കുള്ളിലെ ഏഴ് കഥകളാണ് ഒരു റൊണാൾഡോ ചിത്രം: റിനോയ് കല്ലൂർ

സൗഹൃദത്തിനൊപ്പം ത്രില്ലറും; വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കിയ 'മീശ' തിയറ്ററുകളിൽ പ്രദർശനം തുടരുന്നു

ചിരിപ്പിച്ചും പേടിപ്പിച്ചും തിയറ്ററുകൾ നിറച്ച് അർജുൻ അശോകനും സംഘവും, ഹൗസ് ഫുൾ ആയി 'സുമതി വളവ്'

ആടുജീവിതം അവാർഡ് നിഷേധം: 'സമൂഹം ചർച്ച ചെയ്യേണ്ട കാര്യം, ഞാൻ അല്ല ഓരോ പ്രേക്ഷകരുമാണ് സംസാരിക്കേണ്ടത്'; ബ്ലെസി

ആറാട്ടും, ക്രിസ്റ്റഫറും നഷ്ടചിത്രങ്ങളല്ല, ബാന്ദ്ര മാത്രമാണ് പൂർണമായും പരാജയപ്പെട്ടത്: ഉദയകൃഷ്ണ

SCROLL FOR NEXT