Film News

ആ '1744 വൈറ്റ് ഓള്‍ട്ടോ' തന്റെ അല്ലേ?; ടീസര്‍

തിങ്കളാഴ്ച നിശ്ചയത്തിന് ശേഷം മലയാളത്തില്‍ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം 1744 വൈറ്റ് ആള്‍ട്ടോയുടെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് പുറത്തിറക്കി. രസകരമായ ഒരു എന്റര്‍ടെയ്നറിന്റെ സൂചന നല്‍കുന്ന ടീസറിന് സോഷ്യല്‍ മീഡിയയിലും പ്രേക്ഷകര്‍ക്കിടയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ ഷറഫുദ്ധീന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് കാഞ്ഞങ്ങാടാണ് നടന്നത്. 1744 വൈറ്റ് ആള്‍ട്ടോയില്‍ ഷറഫുദ്ദീനെ കൂടാതെ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ തുടങ്ങിയ ഒട്ടനവധി പ്രതിഭകള്‍ അഭിനയിക്കുന്നുണ്ട്.

കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെന്ന ഹെഗ്ഡെ, അര്‍ജുനന്‍, ശ്രീരാജ് രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീരാജ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും.

ഹരിലാല്‍ കെ രാജീവ് എഡിറ്റര്‍, സംഗീതം മുജീബ് മജീദ്, മെല്‍വി ജെ വസ്ത്രാലങ്കാരം, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പില്‍. ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ദ ക്യു, മാക്‌സ്‌വെൽ ഫെർണാണ്ടസ് ജേണലിസം അവാർഡ് ഏറ്റുവാങ്ങി

തൊഴിൽ സ്ഥലത്ത് ലൈംഗിക ചൂഷണമെന്ന് പരാതി, ഐടി വ്യവസായിക്കെതിരെ കേസ്

പേടിയുള്ളവന് പറഞ്ഞിട്ടുള്ളത് അല്ലടാ പ്രേമം; 'മേനേ പ്യാർ കിയ' ടീസർ പുറത്ത്, റിലീസ് ഓഗസ്റ്റ് 29ന്

നാലു ദിനങ്ങളിൽ 11.15 കോടി ഗ്രോസ് കളക്ഷൻ നേടി സുമതി വളവ്; വൻ വിജയത്തിന് അഭിനന്ദനങ്ങളുമായി പൃഥ്വിരാജ്

മീശ' ടീം കാലടി ശ്രീ ശങ്കര കോളേജിൽ; യുവഹൃദയങ്ങൾക്കൊപ്പം വിജയാഘോഷം

SCROLL FOR NEXT