Film News

5 എഫ്.ഡി.എഫ്.സ് ടിക്കറ്റിന് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ; 'ബീസ്റ്റ്' ഓഫറുമായി തമിഴ്‌നാട് തിയേറ്ററുകള്‍

വിജയ് നായകനായ ബീസ്റ്റ് ഏപ്രില്‍ 13ന് ലോകവ്യാപകമായി റിലീസ് ചെയ്തിരിക്കുകയാണ്. പുലര്‍ച്ചെ നാല് മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന്റെ 5 ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് വ്യത്യസ്തമായ ഒരു ഓഫര്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് തമിഴ്‌നാട് വിരുധുനഗറിലെ രണ്ട് തിയേറ്ററുകള്‍. രാജലക്ഷ്മി, അമൃതരാജ് എന്നീ തിയേറ്ററുകളില്‍ നിന്ന് ബീസ്റ്റിന്റെ 5 എഫ്ഡിഎഫ്എസ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ ഫ്രീ ആയി നല്‍കുമെന്നതാണ് ഓഫര്‍.

വിരുധുനഗറില്‍ ചിത്രത്തിന്റെ ആദ്യ ഷോയുടെ ടിക്കറ്റ് വില 500 രൂപയാണ്. അതിന് ശേഷം നടക്കുന്ന പ്രദര്‍ശനങ്ങളുടെ ടിക്കറ്റ് വില 300ും 400ും രൂപയാണ്.

വീരരാഘവന്‍ എന്ന സ്‌പൈ ഏജന്റായിട്ടാണ് വിജയ് ബീസ്റ്റില്‍ എത്തുന്നത്. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊലമാവ് കോകിലയും, ഡോക്ടറുമാണ് നെല്‍സന്റെ മറ്റ് ചിത്രങ്ങള്‍.

പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തിലുണ്ട്. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന് സംമിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT