Film News

മലയാളത്തിലെ ആദ്യ ഡിജിറ്റൽ റിലീസിലൊരുങ്ങി ‘സൂഫിയും സുജാതയും’; ജൂലൈ മൂന്നിന് ആമസോൺ പ്രൈമിൽ

THE CUE

'സൂഫിയും സുജാതയും' ജൂലൈ 3-ന് ആമസോൺ പ്രൈമിലെത്തും. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നരണിപ്പുഴ ഷാനവാസാണ്. ജയസൂര്യയും അ
ദിഥി റാവു ഹൈദരിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം അദിഥിയുടെ ആദ്യ മലയാളസിനിമ കൂടിയാണ്. ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും 'സൂഫിയും സുജാത'യ്ക്കുമുണ്ട്. ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഒടിടി റിലീസുകൾക്ക് എതിരെ തീയറ്റർ ഉടമകൾ രം
ഗത്തു വന്നിരുന്നു. എന്നാൽ ലോകസിനിമ തകിടം മറിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തിൽ ലാഭം നോക്കാതെ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നമ്മൾ പ്രയോജനപ്പെടുത്തണമെന്ന് നിർമ്മാതാവായ വിജയ് ബാബു പറഞ്ഞു. ‘ചരിത്രം തിരുത്തിക്കുറിക്കുകയാണ്. അതിന്റെ ഒരു ഭാഗമാകാൻ എനിക്കും സാധിച്ചു. ഇതൊരു അതിജീവനമാണ്. ഇങ്ങനെയൊരു നീക്കത്തിൽ ലാഭമല്ല നമുക്ക് നോക്കേണ്ടത്. ലോകമൊട്ടാകെയുള്ള സിനിമാ ഇൻഡസ്ട്രി ആകെ തകിടം മറിഞ്ഞിരിക്കുകയാണ്. കോടികൾ മുടക്കിയ പല സിനിമകളും എന്നു റിലീസ് ചെയ്യുമെന്ന് പോലുമറിയാതെ നിൽക്കുന്നു. അങ്ങനെയൊരു സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ വലിയ സഹായം തന്നെയാണ്. ഇതൊരു പോരാട്ടമാണ്. അതിജീവനമായി മാത്രമാണ് ഇങ്ങനെയൊരു റിലീസിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത്.’വിജയ് ബാബു പറയുന്നു.

അനു മൂത്തേടത്താണ് ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു ജോസഫ്. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരി നാരായണന്‍. ആലാപനം സുദീപ് പാലനാട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു. ഇന്ത്യയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് തീയറ്റർ റിലീസ് മുടങ്ങിയ ഏഴോളം ചിത്രങ്ങളാണ് ഒടിടി റിലീസുകൾക്കായി ഒരുങ്ങുന്നത്. ജ്യോതിക നായികയായി എത്തിയ തമിഴ് ചിത്രം 'പൊൻമകൾ വന്താൽ' ആയിരുന്നു ആദ്യ ഡിജിറ്റൽ റിലീസ്. മെയ് 29നായിരുന്നു ചിത്രം ആമസോണിൽ റിലീസ് ചെയ്തത്. അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒന്നിച്ച 'ഗുലാബി സിതാബോ' ജൂൺ 12ന് എത്തും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

'ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണ് അവൻ, പുറത്തു കടക്കാൻ അവന് അറിയില്ല'; ചിരിയല്ല ഇതിൽ അല്പം കാര്യവുമുണ്ട് മലയാളി ഫ്രം ഇന്ത്യ ടീസർ‍

'അമൽ ഡേവിസിനെപ്പോലെയുള്ള കഥാപാത്രം എന്ന തരത്തിലാണ് ഓഫറുകൾ വരുന്നത്'; അന്യഭാഷ ചിത്രങ്ങളിലേക്ക് ഉടനെയില്ല എന്ന് നസ്ലെൻ

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

SCROLL FOR NEXT