Film News

ജല്ലിക്കട്ടിന് മുമ്പേ ആന്റണി തമിഴില്‍, വിജയ്-വിജയ് സേതുപതി ചിത്രത്തില്‍

THE CUE

വിജയ്‌യും വിജയ് സേതുപതിയും സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്ന പുതിയ സിനിമയില്‍ ആന്റണി വര്‍ഗീസ് അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ച് നിര്‍മ്മാതാക്കള്‍. ദളപതി 64 ആയി ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായി ആന്റണി വര്‍ഗീസ് അഭിനയിക്കും. ഒക്ടോബറിലാണ് ചിത്രീകരണം. ഒക്ടോബര്‍ നാലിന് ആന്റണി വര്‍ഗീസ് നായകവേഷത്തിലെത്തുന്ന ലിജോ പെല്ലിശേരി ചിത്രം ജല്ലിക്കട്ട് റിലീസ് ചെയ്യാനിരിക്കെയാണ് തമിഴിലെ പ്രഖ്യാപനം വന്നിരിക്കുന്നത്.

വിജയ് നായകനാകുന്ന സിനിമയില്‍ ആന്റണി വര്‍ഗീസ് അഭിനയിക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മ്മാതാക്കള്‍ നേരിട്ട് പ്രഖ്യാപിക്കേണ്ടതിനാല്‍ ആന്റണി ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

അങ്കമാലി ഡയറീസ് എന്ന സിനിമയില്‍ 86 പുതുമുഖങ്ങളിലൊരാളായാണ് ലിജോ പെല്ലിശേരി ആന്റണി വര്‍ഗീസിനെ അവതരിപ്പിച്ചത്. വിന്‍സെന്റ് പെപ്പെ എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. നായകകഥാപാത്രം ക്ലിക്ക് ആയതിന് പിന്നാലെ ആന്റണിയുടെ വിളിപ്പേര് പെപ്പെ എന്നായി. പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയില്‍ ആന്റണി വര്‍ഗീസ് നായകനായി എത്തിയത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രമാണ്. മൂന്നാമത്തെ സിനിമയായി ജല്ലിക്കട്ട് പുറത്തുവരാനിരിക്കെയാണ് തമിഴിലെ പ്രധാന ചിത്രത്തിലേക്ക് ക്ഷണം.

നിഖില്‍ പ്രേംരാജ് സംവിധാനം ചെയ്യുന്ന ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന സിനിമയിലാണ് ആന്റണി വര്‍ഗീസ് ഇപ്പോള്‍ അഭിനയിക്കുന്നത്. ലോഗേഷ് കനരാജ് ആണ് ബിജില്‍ എന്ന സിനിമയ്ക്ക് ശേഷം വിജയ് അഭിനയിക്കുന്ന സിനിമയുടെ സംവിധായകന്‍. 2017ല്‍ മാനഗരം എന്ന സിനിമയിലൂടെ തമിഴകത്ത് ചര്‍ച്ച ചെയ്യപ്പെട്ട സംവിധായകനാണ് ലോഗേഷ്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് നിര്‍മ്മാണം.

വായനോത്സവം: പവലിയനുകള്‍ സന്ദർശിച്ച്, പുരസ്കാരജേതാക്കളെ അഭിനന്ദിച്ച് ഷാർജ സുല്‍ത്താന്‍

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

SCROLL FOR NEXT