Film Festivals

നിയോ ഫിലിം റിപ്പബ്ലിക്ക് കൊച്ചി ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു

നിയോ ഫിലിം റിപ്പബ്ലിക് (NFR) ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായ അക്കാദമി അവാർഡുകൾക്ക് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. ലോകമെമ്പാടും മറഞ്ഞിരിക്കുന്ന ചലച്ചിത്ര നിർമ്മാതാക്കളായ സർഗാത്മക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷോർട്ട് ഫിലിം, ഡോക്യൂമെന്ററി, അനിമേഷൻ ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിക്കുക. 8 ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളാണ് ഫെസ്റ്റിവലിൽ സമ്മാനിക്കുക. മികച്ച ഹ്രസ്വചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. പ്രവേശനം ഉൾപ്പെടെ ഫെസ്റ്റിവൽ സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും ലോഞ്ച് ചെയ്ത ഒഫീഷ്യൽ വെബ്സൈറ്റ് വഴി ആയിരിക്കും. സിനിമാ സംരംഭകർക്ക് അവരുടെ ചലച്ചിത്രങ്ങൾ https://nfrkochifestival.com/register/ എന്ന ലിങ്ക് വഴി NFR ഗ്ലോബൽ അക്കാദമി അവാർഡുകൾക്ക് സമർപ്പിക്കാവുന്നതാണ്. ആഗസ്റ്റ് 15 ആണ് ചിത്രങ്ങൾ അയക്കേണ്ട അവസാന തീയതി.

നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന മൂന്ന് മാസം നീളുന്ന ഒരു പരിപാടിയാണ് NFR കൊച്ചി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ. കല, സംസ്കാരം, സിനിമാറ്റിക് മികവ് എന്നീ വിഷയങ്ങളിൽ മൂന്ന് ദിവസത്തെ ഗ്രാന്റ് സമ്മിറ്റായി ഫെസ്റ്റിവൽ സമാപിക്കും. ഒക്ടോബർ 4 മുതൽ 6 വരെ കൊച്ചിയിലെ താജ് വിവാന്തയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക. NFR ഗ്ലോബൽ ഫിലിം പിച്ച് ഫെസ്റ്റിവൽ, NFR ഇൻഡസ്ട്രി ഇൻവെസ്റ്റർസ് ഇൻക്യൂബേറ്റർ (Incube), NFR ഗ്ലോബൽ ഫിലിം കോൺക്ലേവ്‌സ് ,48 ഫിലിം മേക്കിങ് എന്നിവ ഉൾപ്പെടുന്ന ഏഴ് വ്യത്യസ്ത ശൃംഖലകൾ ഫെസ്റ്റിവലിലുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കായി, ഫെസ്റ്റിവലിന്റെ വാട്സാപ് നമ്പറായ +919048955441 എന്നതിൽ ബന്ധപ്പെടാവുന്നതാണ്. festivalcoordinator@nfrkochifestival.com എന്ന ഇ മെയിൽ വഴിയും വിവരങ്ങൾ അറിയാനാകും . nfrkochifestival.com എന്നതാണ് ഫെസ്റ്റിവലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്. കൂടുതൽ അറിയിപ്പുകൾക്ക് ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ ചാനൽ സന്ദർശിക്കുക.

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT