Film Festivals

ബോളിവുഡിന് എന്നെ താങ്ങാനാവില്ല; ഹിന്ദി സിനിമകള്‍ ചെയ്യാത്തതിനെക്കുറിച്ച് മഹേഷ് ബാബു

തനിക്ക് ബോളിവുഡില്‍ സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു. ബോളിവുഡിന് തന്നെ താങ്ങാനാവില്ലെന്നും അതുകൊണ്ട് ഹിന്ദി സിനിമകള്‍ ചെയ്ത് സമയം കളയുന്നില്ലെന്നും മഹേഷ് ബാബു പറഞ്ഞു. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന മേജര്‍ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് പരിപാടിക്കിടെയാണ് മഹേഷ് ബാബു ഈ പ്രസ്താവന നടത്തിയത്. മേജറിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് മഹേഷ് ബാബു.

ഹിന്ദിയില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ എന്നെ തേടിയെത്തിയിരുന്നു. പക്ഷെ, അവര്‍ക്കെന്നെ താങ്ങാനാകുമെന്ന് തോന്നിയില്ല. സൗത്ത് ഇന്ത്യയില്‍ എനിക്ക് ലഭിക്കുന്ന താരപരിവേഷവും ഭഹുമാനവും വളരെ വലുതാണ്. അതുകൊണ്ടുതന്നെ, ഇവിടെ വിട്ട് മറ്റൊരു സ്ഥലത്ത് സിനിമ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. സിനിമകള്‍ ചെയ്യുകയും അതിലൂടെ വളരുകയും ചെയ്യണം എന്ന് മാത്രമാണ് കരുതിയിട്ടുള്ളത്. മഹേഷ് ബാബു പറഞ്ഞു.

സരില്ലേരു നീക്കേവാരു എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. പരശുറാം പെട്‌ലയുടെ സര്‍ക്കാരു വാരി പെട്‌ല എന്ന സിനിമയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒ.ടി.ടിയെയും തള്ളി മഹേഷ് ബാബു രംഗത്തെത്തിയിരുന്നു. താന്‍ ഒരു ബിഗ് സ്‌ക്രീന്‍ ആക്ടറാണെന്നും അതുകൊണ്ടുതന്നെ ഒ.ടി.ടി റിലീസ് ചെയ്യില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ചിരികളികളുമായി ധ്യാനും സംഘവും; 'ഭീഷ്മർ' മേക്കിങ് വീഡിയോ ശ്രദ്ധ നേടുന്നു

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

SCROLL FOR NEXT