Film Festivals

‘ഒരു രൂപയ്ക്ക് ഡെലിഗേറ്റ് പാസ്, പുലരും വരെ ചര്‍ച്ച’; ‘കാഴ്ച്ച’ ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ആറ് മുതല്‍

THE CUE

കാഴ്ച്ച നിവ് ഇന്‍ഡി ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ ആറിന് ആരംഭിക്കും. ഒരു രൂപ മുടക്കിയാല്‍ ഡെലിഗേറ്റ് പാസ് നല്‍കുമെന്നും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുഴുവന്‍ ചിത്രങ്ങളും കാണാന്‍ അവസരമൊരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പന്ത്രണ്ട് ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. സജിന്‍ ബാബുവിന്റെ ബിരിയാണിയാണ് ആദ്യ പ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം റോം ഫിലിം ഫെസ്റ്റിവലില്‍ നെറ്റ്പാക്ക് അവാര്‍ഡ് നേടിയ ബിരിയാണിയില്‍ കനിമോള്‍ കുസൃതിയാണ് പ്രധാന വേഷം ചെയ്യുന്നത്. അതിശക്തമായ് മതത്തിന്റെയും ശരീരത്തിന്റെയും രാഷ്ട്രീയം അവതരിപ്പിക്കുന്ന ചിത്രമാണ് ബിരിയാണിയെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടി.

മൂന്നാമത് കാഴ്ച്ച നിവ് ഇന്‍ഡീ ഫിലിം ഫെസ്റ്റിവല്‍ ആറു മുതല്‍ ഒന്‍പത് വരെ ടാഗോര്‍ തിയറ്ററിന് സമീപത്തുള്ള ലെനിന്‍ ബാലവാടിയില്‍

കന്നഡ ചലച്ചിത്രകാരന്‍ നടേശ് ഹെഗ്ഡെയുടെ ഹൃസ്വചിത്രം പ്രദര്‍ശിപ്പിച്ചാണ് ചലച്ചിത്രമേളയുടെ ഔപചാരിക ഉദ്ഘാടനം. ഈ വര്‍ഷത്തെ ഗോവ ഫിലിം ബസാറില്‍ തന്റെ ആദ്യ ചിത്രമായ 'പെഡ്രോ'യിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നടേശ് ഹെഗ്ഡെ എന്ന 24കാരന്‍. മത്സരവിഭാഗത്തിലെ ചിത്രങ്ങളില്‍ ഭാസ്‌കര്‍ ഹസാരികയുടെ ആസാമീസ് ചിത്രമായ 'ആമീസ്' ഫെയ്സ് ബുക്കിന്റെ ഡി ഐ അവാര്‍ഡ് നേടിയ ചിത്രമാണ്.

പ്രദര്‍ശനങ്ങള്‍ക്ക് ഒപ്പം കഥാലീലാ, പാട്ടുവര്‍ത്താനം, സിനിമാപാട്ട്, പാട്ടും പാവക്കൂത്തും തുടങ്ങിയ കലാ സാംസ്‌കാരിക പരിപാടികളും ചലച്ചിത്ര സാംസ്‌കാരിക വിദഗ്ദര്‍ നയിക്കുന്ന ചര്‍ച്ചകളുമുണ്ടാകും. സമകാലിക വിഷയങ്ങളും ചലച്ചിത്രവും ചേര്‍ന്ന ബ്രിഡ്ജ് എന്ന പരിപാടി ഇത്തവണയും ഒരുക്കിയിട്ടുണ്ട്. സ്‌പോട്ട് രജിസ്ട്രേഷന്‍ ഫെസ്റ്റിവല്‍ ഓഫീസില്‍ രാവിലെ 8 മുതല്‍ ആരംഭിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജിജു ആന്റണി, കാഴ്ച സൊസൈറ്റി പ്രസിഡന്റ് സുജിത് കോയിക്കല്‍, ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ സി പി ദിനേശ് എന്നിവര്‍ അറിയിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT