Film Festivals

‘വൗ’; ‘മൂത്തോന്‍’ കരുത്തുറ്റതെന്ന് ടൊറന്റോ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

THE CUE

ഗീതു മോഹന്‍ദാസ് ചിത്രം 'മൂത്തോന്‍' ന്ന് ടൊറന്റോ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍. നിവിന്‍ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് ശേഷമാണ് പ്രേക്ഷകരുടെ പ്രതികരണം. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്ന് മറിയം സെയ്ദി എന്ന പ്രേക്ഷക ട്വീറ്റ് ചെയ്തു.

വൗ! ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ കഥയിലും കഥാപാത്ര നിര്‍മ്മിതിയിലും, ഉള്‍ക്കരുത്തുള്ള, പ്രേക്ഷകരെ ഗ്രസിക്കുന്ന ചിത്രമാണ്‌. വ്യത്യസ്ത കാരണങ്ങളാല്‍ വീട് ഉപേക്ഷിക്കുന്ന മുല്ലയേയും അക്ബറിനേയും ഞാന്‍ മറക്കില്ല.
മറിയം സെയ്ദി

ടൊറന്റോയില്‍ സ്‌പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മൂത്തോന്റെ ടൊറന്റോ വേള്‍ഡ് പ്രീമിയര്‍ തന്റെ സ്വപ്‌ന സാക്ഷാത്കമാരമാണെന്ന് നിവിന്‍ പോളി പറഞ്ഞു. തന്റെ സിനിമകള്‍ വിശാലമായ പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് അത്തരമൊരു നിമിഷമാണ്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോന്‍. ഒരുപാട് തയ്യാറെടുപ്പുകളും പ്രയത്‌നവുമെല്ലാം ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിവിന്‍ പ്രീമിയറിന് മുമ്പ് പ്രതികരിച്ചു.

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21-ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപു് നിര്‍മ്മാണത്തിലും പങ്കാളിയാകുന്നു. രാജീവ് രവിയാണ് ഛായാഗ്രഹണം.

റോഷന്‍ മാത്യുവും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ മികച്ച പ്രകടനമാണ് റോഷന് അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിലേക്ക് വഴി തുറന്നത്. ലക്ഷദ്വീപുകാരനായ പതിനാലുകാരന്‍ തന്റെ മുതിര്‍ന്ന സഹോദരനെ തേടി യാത്രതിരിക്കുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട് എന്നാണ് പുറത്തുവന്ന വിവരം. ചിത്രത്തിന്റെ ആദ്യ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ഒറിജിനല്‍ സ്‌കോര്‍ സാഗര്‍ ദേശായി. സൗണ്ട് ഡിസൈന്‍ കുണാല്‍ ശര്‍മ്മ.

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT