Film Festivals

‘വീ ദ പീപ്പിള്‍’; ഭരണഘടനയുടെ ആമുഖം വായിച്ച് ഡയലോഗ് ഫിലിം ഫെസ്റ്റിവലിന് തുടക്കം

THE CUE

ഭരണഘടനയുടെ ആമുഖം വായിച്ച് അഞ്ചാമത് ഒറ്റപ്പാലം ഡയലോഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. ‘ഇന്ത്യ: വൈവിധ്യങ്ങളും അടയാളങ്ങളും’ എന്നതാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍ തീം. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടാനുള്ള മാര്‍ഗമെന്ന നിലയിലാണ് സാധാരണ ഔപചാരിക രീതികള്‍ ഒഴിവാക്കി ഭരണഘടനയുടെ ആമുഖം വായിച്ച് ഫെസ്റ്റിവലിന് തുടക്കം കുറിച്ചതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെസി ജിതിന്‍ ‘ദ ക്യൂ’വിനോട് പറഞ്ഞു.

നമ്മുടെ സാംസ്‌കാരിക പ്രതിരോധത്തിന്റെ ഏറ്റവും വലിയ ചിഹ്നമായി നമ്മള്‍ കരുതുന്നത് നമ്മുടെ ഭരണഘടനയാണ്. ഇപ്പോള്‍ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടാനുള്ള ടൂള്‍ ഭരണഘടനയാണ്, ഈ ഭരണഘടനയെയാണ് സംഘ്പരിവാര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ സമരങ്ങളോടും ഐക്യപ്പെടുക എന്നും സമരങ്ങളില്‍ ഇവിടെ നിന്നുകൊണ്ട് ഈ തരത്തില്‍ ഇടപെടാന്‍ പറ്റുമെന്നുമറിയിക്കപ്പെടാനുമാണ് ഭരണഘടന വായിച്ച് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനം എടുത്തത്.
കെ സി ജിതിന്‍

ഒറ്റപ്പാലം എംഎല്‍എ പി ഉണ്ണി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ അരുണ്‍ ബോസ്, നടന്‍ ഇര്‍ഷാദ് അലി, ചലച്ചിത്ര അക്കാഡമി ജനറല്‍ കൗണ്‍സില്‍ അംഗം ജി പി രാമചന്ദ്രന്‍, മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ എം, നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍പേഴ്‌സണ്‍ കെ രത്നമ്മ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാന്‍ ഇ രാമചന്ദ്രന്‍ , കോ സ്‌പോണ്‍സര്‍ വത്സലന്‍ സി കെ തുടങ്ങിയവര്‍ സംസാരിച്ചു. ചലച്ചിത്രോത്സവങ്ങള്‍ കൂട്ടായ പ്രതിരോധങ്ങള്‍ക്കുള്ള ഇടങ്ങളാണെന്ന് ഫെസ്റ്റിവലിന് ആശംസകളര്‍പ്പിച്ചുകൊണ്ട് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആര്‍ പി അമുദന്‍ പറഞ്ഞു. ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധ വര എന്ന ഒരു പരിപാടിയും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച ആയിരുന്നു ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം. ആദ്യ ദിനമായ ഇന്നലെ ഇന്‍ശാഅല്ലാഹ് ഫുട്‌ബോള്‍, ബിയോസ്‌കോപ്, ചോല, യൊമദൈന്‍, ആര്‍ട്ടിക്കിള്‍ 15, അലയിന്‍ തിസൈ, യുലി തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മേളയോട് ചേര്‍ന്ന് ഫോട്ടോ പ്രദര്‍ശനവും പുസ്തകോത്സവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ ജനുവരി 10 ന് പേരന്പ്, ഹ്യൂമന്‍, സ്‌പേസ്, ടൈം ആന്‍ഡ് ഹ്യൂമന്‍, ഉടലാഴം, ബീന്‍പോള്‍, ആനിമാനി, ജെല്ലിക്കെട്ട്, പോര്‍ട്രൈറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍, പെയിന്‍ ആന്‍ഡ് ഗ്ലോറി, ഡീഗോ മറഡോണ തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഉച്ചയ്ക്ക് 1 മണിക്ക് ആര്‍ പി അമുദന്‍ സംവിധാനം ചെയ്ത 'മൈ കാസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനം ഉണ്ടായിരിക്കും

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഒരോ മലയാളിയും കണ്ടിരിക്കേണ്ട സിനിമ'; പഞ്ചവത്സര പദ്ധതി എന്ന ചിത്രം തനിക്കിഷ്ടപ്പെട്ടു എന്ന് ശ്രീനിവാസൻ

'ആ റിയാക്ഷൻ കണ്ട് ആളുകൾ കൂവി കൊല്ലും എന്നാണ് വിചാരിച്ചത്, പക്ഷേ ആ സീൻ കഴിഞ്ഞപ്പോൾ ​ഗിരീഷേട്ടൻ പൊട്ടിച്ചിരിച്ചു'; നസ്ലെൻ

'ഇവിടെ ഒരു അലമ്പും നടക്കാത്തതുകൊണ്ട് ഇവന്മാരെല്ലാം വീട്ടിൽ സുഖായിട്ട് ഇരിക്കാ' ; പെരുമാനി ട്രെയ്‌ലർ

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

SCROLL FOR NEXT