Film Festivals

മഹേഷ് നാരായണന്റെ 'അറിയിപ്പ്' ലൊക്കാര്‍ണോ മത്സരവിഭാഗത്തില്‍, 17വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ചിത്രം

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മത്സരവിഭാഗത്തില്‍. ലോകത്തെ മുന്‍നിര ഫിലിം ഫെസ്റ്റിവലുകളിലൊന്നായ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലെത്തുന്ന ആദ്യ മലയാള ചിത്രവുമാണ് അറിയിപ്പ്. 2022 ഓഗസ്റ്റ് 3മുതലാണ് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവല്‍ 75ാം എഡിഷന്‍.

Ariyippu malayalalam movie by mahesh narayanan selected Competition Section of 75th Locarno Film Festival

പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ലൊക്കാര്‍ണോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യന്‍ ചിത്രം തെരഞ്ഞെടുക്കപ്പെടുന്നത്. ടേക്ക് ഓഫ്, മാലിക്, സീ യു സൂണ്‍ എന്നീ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രവുമാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബനും ദിവ്യപ്രഭയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍.

നോയിഡയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്പതികളെ കേന്ദ്രീകരിച്ചാണ് സിനിമ. രാജ്യത്തിന് പുറത്ത് മെച്ചപ്പെട്ടൊരു ജോലി സ്വപ്‌നം കണ്ട് ജീവിക്കുന്ന ദമ്പതികളുടെ ജീവിതത്തെ അസ്വസ്ഥമാക്കിക്കൊണ്ട് ഒരു വീഡിയോ പുറത്തുവരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് അറിയിപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്. മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥ.

Ariyippu malayalalam movie by mahesh narayanan

മഹേഷ് നാരായണന്റെ വാക്കുകള്‍

ലൊക്കാര്‍ണോ പോലെ രാജ്യാന്തര സ്വീകാര്യതയുള്ള മേളയില്‍ മത്സര വിഭാഗത്തില്‍ സ്വന്തം സിനിമ തെരഞ്ഞെടുക്കപ്പെട്ടത് വലിയ ആദരം തന്നെയാണ്. സിനിമയെന്ന മാധ്യമത്തിലെ നവീനമായ സാധ്യതകളെ ഉള്‍ക്കൊള്ളിച്ച് ആത്മാര്‍ത്ഥമായി ചെയ്യാന്‍ ശ്രമിച്ചൊരു ചിത്രമാണ് അറിയിപ്പ്. അത്തരത്തിലൊരു സിനിമ അംഗീകരിക്കപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. സിനിമയെന്ന മാധ്യമത്തില്‍ നിന്ന് ഞാന്‍ പഠിച്ച സാധ്യതകളെ വിനിയോഗിക്കാന്‍ ശ്രമിച്ച സിനിമയാണ് അറിയിപ്പ്. യാതൊരു കലര്‍പ്പില്ലാതെ തീര്‍ത്തും സത്യസന്ധമായ അവതരണത്തിന് ശ്രമിച്ച ചിത്രമെന്ന് വേണമെങ്കില്‍ പറയാം.

2005ല്‍ ഋതുപര്‍ണോഘോഷ് സംവിധാനം ചെയ്ത അന്തരമഹല്‍ ആണ് ഇതിന് മുമ്പ് ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ച ഇന്ത്യന്‍ സിനിമ. 2011ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കുത്ത് എന്ന ചിത്രം സ്‌പെഷ്യല്‍ ഷോകേസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉദയാ സ്റ്റുഡിയോ സ്ഥാപിതമായ 75ാം വര്‍ഷത്തില്‍ അതേ ബാനര്‍ നിര്‍മ്മിച്ച ചിത്രം 75ാമത് എഡിഷന്‍ ലൊക്കാര്‍ണോ മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടത്

അഭിമാനമേകുന്നുവെന്ന് കുഞ്ചാക്കോ ബോബന്‍. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് അറിയിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT