Film Events

'എന്റെ ഭാര്യയെ പറ്റി മിണ്ടരുത്'; ഭാര്യയെ പരിഹസിച്ച അവതാരകന്റെ മുഖത്തടിച്ച് വില്‍ സ്മിത്ത്

94ാമത് ഓസ്‌കര്‍ ചടങ്ങിനിടെ അവതാരകന്റെ മുഖത്തടിച്ച് നടന്‍ വില്‍ സ്മിത്ത്. ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഭാര്യയുടെ രോഗാവസ്ഥയെ പരിഹസിച്ചുള്ള പരാമര്‍ശമാണ് താരത്തെ പ്രകോപിപ്പിച്ചത്.

ഡോക്യുമെന്ററി ഫീച്ചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ക്രിസ് റോക്ക് തന്റെ അവതരണത്തിനിടെ വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ സ്മിത്തിനെ ഇപ്പോള്‍ കാണാന്‍ ജി.ഐ ജെയ്ന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപമാണെന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വില്‍ സ്മിത് വേദിയില്‍ കയറി അവതാരകന്റെ മുഖത്ത് അടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തിരിച്ച് പോയി വേദിയില്‍ ഇരുന്ന ശേഷം തന്റെ ഭാര്യയുടെ പേര് പറഞ്ഞുപോകരുത് എന്ന് താരം വിളിച്ചുപറയുന്നതും ദൃശ്യങ്ങളിലുണ്ട്.

നടിയായ ജേഡ സ്മിത് അലോപേഷ്യ എന്ന രോഗാവസ്ഥ ഉള്ളയാളാണ്. 2018 ല്‍ തന്റെ രോഗാവസ്ഥയെ പറ്റി അവര്‍ തുറന്ന് പറഞ്ഞിരുന്നു. അതേസമയം, ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചിരിക്കുന്നത്. ലൈവ് സ്ട്രീമിങ്ങില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കിയിരുന്നു. വിഷയത്തില്‍ ഓസ്‌കര്‍ അധികൃതര്‍ വിശദീകരണം നല്‍കിയിട്ടില്ല.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT