ADMIN
Film Events

വിശുദ്ധ രാത്രികള്‍ ഇന്ന് മുതല്‍ സൈന പ്ലേ ഒ.ടി.ടിയില്‍

അലന്‍സിയാര്‍,സന്തോഷ് കീഴാറ്റൂര്‍,ശ്രീജയ നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോക്ടര്‍ എസ് സുനില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന'വിശുദ്ധ രാത്രികള്‍ ' ഇന്ന് മെയ് 21-ന് സൈന പ്ലേ ഒടിടി ഫ്‌ലാറ്റ് ഫോമിലൂടെ 'വിശുദ്ധ രാത്രികള്‍'റിലീസ് ചെയ്യും.

അനില്‍ നെടുമങ്ങാട്,കെ ബി വേണു,ശരത് സഭ,കണ്ണന്‍ ഉണ്ണി,ദേവേന്ദ്രനാഥ് ശങ്കരനാരായണന്‍,അജിത് എം ഗോപിനാഥ്,സാന്ദ്ര,ഗുല്‍ഷാനറ,പ്രിയങ്ക പഥക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

മൂന്ന് സുഹൃത്തുക്കള്‍ ഹൈറേഞ്ചിലെ ഒരു റിസോര്‍ട്ടിലേക്ക് യാത്ര തിരിക്കുന്നു.മൂന്നു പേരിലൊരാളുടെ മാനസിക സംഘര്‍ഷത്തിന് അയവുണ്ടാകയാണ് യാത്രയുടെ ഉദ്ദേശ്യം.യാത്രയില്‍ അവര്‍ പറയുന്ന കഥകളിലൊന്ന് അയാളുടെ വിഷയത്തിന് കാരണമായി.

സമീപകാലത്ത് കേരളത്തിലെ ചില നഗരങ്ങളിലും കൊല്‍ക്കത്തയിലും നടക്കുന്ന ചില സംഭവങ്ങളാണ് യാത്രയില്‍ അവര്‍ പറയുന്ന കഥകള്‍.ആക്ഷേപ ഹാസ്യത്തിന്റെ ഈ കഥകള്‍ സമകാലിക സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി വ്യവസ്ഥ,കപട സദാചാരം,ലിംഗം വിവേചനം എന്നിവ ഉയര്‍ത്തി കാട്ടുന്നവയാണ്.ഈ കപട ധാരണകളെ ഉപയോഗിച്ചു കൊണ്ട് എങ്ങനെയാണ് അധികാരം ന്യൂനപക്ഷ ജീവിതത്തെ ഇല്ലാതാക്കുന്നതെന്നും പറയുന്നു.ഒപ്പം കൊല്‍ക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതത്തിലെ ചില നിമിഷങ്ങളുടെ വിവരണവും ഈ ചിത്രത്തിലുണ്ട്.

പൊത്തൂട്ടന്‍സ് സിനിമ,ഫിലിം നോമാഡ്‌സ് അവതരിപ്പിക്കുന്ന വിശുദ്ധ രാത്രികള്‍ ',ലതീഷ് കൃഷ്ണന്‍,രാജേഷ് കാഞ്ഞിരക്കാടന്‍,ജെയ്‌സന്‍ ജോസ്,ഡോക്ടര്‍ എസ് സുനില്‍,റീന ടി കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.സണ്ണി ജോസഫ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സച്ചിന്‍ ബാലു സംഗീതം പകരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍-സുധി പാനൂര്‍,എഡിറ്റര്‍-വിജി എബ്രാഹം,സൗണ്ട്-കൃഷ്ണനുണ്ണി,അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍,അബ്രു സൈമന്‍,ഡിസൈന്‍-അര്‍ജ്ജുന്‍.

ഇത് ഒരു കഥയ്ക്കുള്ളില്‍ തന്നെ ഒരുപാട് ജോണറുകളുള്ള സിനിമയാണ്: അശ്വിന്‍ ജോസ്

ദുബായിലെ പ്രീമിയര്‍ ഷോയില്‍ ഗംഭീര പ്രേക്ഷകാഭിപ്രായം നേടി 'സുമതി വളവ്'; വെള്ളിയാഴ്ച തിയറ്ററുകളില്‍

ആ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനുള്ള ഓഡീഷനായി വന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്തത്ര കുട്ടികള്‍: വിധു പ്രതാപ്

'ചില നിയോഗങ്ങൾ നിന്നെ തേടി വരും ഭയപ്പെടരുത്': സുമതി വളവിന്റെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ പ്രേക്ഷകരിലേക്ക്

ആരെയും ഭയന്നിട്ടല്ല, വിഴുപ്പലക്കാൻ താൽപര്യമില്ലാത്തതിനാൽ അമ്മയുടെ പ്രവർത്തനങ്ങളിൽ എന്നെന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

SCROLL FOR NEXT