Film Events

ചെറുറോളിലെത്തിയ ലോകേഷിനെ മക്കള്‍ സെല്‍വന്‍ മറന്നില്ല, ചികിത്സ ഏറ്റെടുത്ത് വിജയ് സേതുപതി

THE CUE

വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ ചെറുകഥാപാത്രമായി ലോകേഷ് ബാബു ഉണ്ടായിരുന്നു. വീഡിയോ ജോക്കി കൂടിയായ ലോകേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു വശം തളര്‍ന്ന് ചെന്നൈയില്‍ ചികില്‍സയിലാണ് ഇപ്പോള്‍. ചികിത്സാ ചെലവിന് പണം കണ്ടെത്താനാകാതെ ലോഗേഷിന്റെ കുടുംബം വിഷമിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകളുണ്ടായിരുന്നു.

ചെറുരംഗത്തില്‍ മാത്രം തനിക്കൊപ്പം സ്‌ക്രീനിലെത്തിയ നടനെ തമിഴകത്തിന്റെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി മറന്നില്ല. സഹതാരത്തെ കാണാന്‍ ആശുപത്രിയിലെത്തിയ വിജയ് സേതുപതി ആശുപത്രിച്ചെലവും ശസ്ത്രക്രിയയുടെ ചെലവും ഏറ്റെടുത്തു.

ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട ലോഗേഷിനെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. ആശുപത്രി വിട്ടാല്‍ വീട്ടിലേക്ക് വരണമെന്നും ലോഗേഷ് വിജയ് സേതുപതിയെ ക്ഷണിച്ചു. ആദിത്യ ചാനലിലെ കോമഡി ഷോയിലൂടെയാണ് ലോഗേഷ് സിനിമയിലെത്തുന്നത്.

വിജയ്‌ക്കൊപ്പം മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയ് സേതുപതി പൂര്‍ത്തിയാക്കിയത്. ആമിര്‍ ഖാന്‍ നായകനായ ഫോറസ്റ്റ് ഗമ്പ് റീമേക്ക് ആയ ലാല്‍സിംഗ് ഛദ്ദയിലും വിജയ് സേതുപതി അഭിനയിക്കുന്നുണ്ട്.

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

SCROLL FOR NEXT