Film Events

മഞ്ജുവാര്യര്‍-സൗബിന്‍ ടീമിന്റെ വെള്ളരിക്കാപട്ടണത്തിന് ആശംസകളുമായി അനില്‍ കപൂറും മാധവനും ഉള്‍പ്പെടെ താരങ്ങള്‍

ബോളിവുഡ് താരം അനില്‍ കപൂറും തെന്നിന്ത്യന്‍ നായകന്‍ മാധവനും മുതല്‍ മലയാളത്തിന്റെ പ്രിയനായകരായ ടൊവിനോ തോമസും ബിജുമേനോനും വരെ. സംവിധായകരില്‍ രഞ്ജിത്തിലും പ്രിയദര്‍ശനിലും ഗൗതം വാസുദേവ് മേനോനിലും തുടങ്ങുന്ന നിര. കൊവിഡിനിടെ പ്രഖ്യാപിച്ച മഞ്ജു വാര്യര്‍ സൗബിന്‍ ഷാഹിര്‍ ചിത്രം 'വെള്ളരിക്കാപട്ടണ'ത്തിന് ആശംസനേര്‍ന്നത് ഇന്ത്യന്‍സിനിമയുടെ വിവിധമേഖലകളില്‍ നിന്നുള്ളവരാണ്. ഞായറാഴ്ചയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടും സംവിധായകന്‍ മഹേഷ് വെട്ടിയാറിന് ആശംസനേര്‍ന്നുമായിരുന്നു അനില്‍ കപൂറിന്റെ ട്വീറ്റ്. 'വെള്ളരിക്കാപട്ടണം ലാഫ് റവലൂഷന്‍' എന്ന ആശംസയുമായാണ് മാധവന്‍ ട്വിറ്ററിലെത്തിയത്. ഗൗതം വാസുദേവ് മേനോന്‍ കുറിച്ചത് ഇങ്ങനെ: 'ഈ പോസ്റ്ററില്‍ എന്റെ കണ്ണുകളുടക്കിയത് അതിന്റെ മനോഹാരികത കൊണ്ട് മാത്രമല്ല. എനിക്ക് പ്രിയപ്പെട്ടവരായ മഞ്ജുവിന്റെയും സൗബിന്റെയും സാന്നിധ്യം കൊണ്ടുകൂടിയാണ്.' സ്മാഷിങ് എന്നാണ് മഞ്ജുവിന് അദ്ദേഹം നല്കിയ വിശേഷണം. ബ്രില്യന്റ് എന്നായിരുന്നു സൗബിനുള്ള വിശേഷണം.

പ്രശസ്ത ടി.വി.അവതാരകനും കൊമേഡിയനും പൊളിറ്റിക്കല്‍ സറ്റയറിസ്റ്റുമായ സൈറസ് ബ്രോച്ചയും വെള്ളരിക്കാപട്ടണം ടീമിന് ആശംസനേര്‍ന്നു. ചിരഞ്ജീവിയുടെ അനന്തിരവളും തെലുങ്ക് താരവുമായ നിഹാരിക കൊനിഡേലയാണ് വെള്ളരിക്കാപട്ടണം പോസ്റ്റര്‍ ഷെയര്‍ ചെയ്ത മറ്റൊരു പ്രമുഖ താരം.

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളില്ലാത്ത തമിഴ് സംവിധായകന്‍ എ.എല്‍.വിജയ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു.

തെന്നിന്ത്യന്‍താരങ്ങളായ മേഘ ആകാശ്,നിധി അഗര്‍വാള്‍,റൈസ വില്‍സന്‍,അക്ഷരഗൗഡ,രജീന കസാന്‍ഡ്ര,ഹേബ പട്ടേല്‍ തെന്നിന്ത്യയിലെ പ്രമുഖ സംവിധായകരായ വിക്രം കുമാര്‍,ആര്‍.രവികുമാര്‍,അറുമുഖ കുമാര്‍,ജോണ്‍ മഹേന്ദ്രന്‍പ്രമുഖ കൊമേഡിയന്‍ കുനാല്‍ വിജേക്കര്‍, ആര്‍ഹ മീഡിയയുടെ പ്രണീത ജോണല ഗഡ,തുടങ്ങിയവരും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു.

മലയാളസിനിമയിലെ പ്രമുഖരെല്ലാം വെള്ളരിക്കപട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT