Film Events

‘നടത്തത്തിലെന്ത് ജോറ്, പഠിത്തത്തിലോ ഫക്കീറ്,’ ഷെയിന്‍ നിഗത്തിന്റെ വലിയപെരുന്നാളിലെ ലബ്ബൈക്കല്ലാഹ്

THE CUE

ഷെയിന്‍ നിഗം നായകനായ ക്രിസ്മസ് റിലീസ് ചിത്രം വലിയ പെരുന്നാളിനായി സൂരജ് സന്തോഷും ഇമാം മജ്ബൂറും,മുഹമ്മദ് അക്ബര്‍ മുഹമ്മദ് അസ്ലമും സമീര്‍ ബിന്‍സിയും പാടിയ ഗാനം പുറത്തിറങ്ങി. കെ വി അബൂബക്കര്‍ മാസ്റ്റര്‍ ആണ് ഗാനരചന. റെക്‌സ് വിജയനാണ് സംഗീത സംവിധാനം. ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമയെന്നാണ് വലിയ പെരുന്നാളിനെ നടന്‍ ജോജു ജോര്‍ജ്ജ് വിശേഷിപ്പിച്ചത്. ഷെയിന്‍ നിഗം ടിക്കറ്റിന് മുടക്കുന്ന കാശിന് ഞാന്‍ ഗ്യാരണ്ടിയെന്നും ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഡിമല്‍ ഡെന്നീസ് ആണ് രചനയും സംവിധാനവും. അന്‍വര്‍ റഷീദ് ആണ് സിനിമ അവതരിപ്പിക്കുന്നത്. ഡിസംബര്‍ 20നാണ് റിലീസ്.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ആണ് നിര്‍മ്മാണം. സുരേഷ് രാജന്‍ ക്യാമറയും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും. തസ്‌റീക്ക് അബ്ദുള്‍ സലാമും ഡിമല്‍ ഡെന്നീസും ചേര്‍ന്നാണ് തിരക്കഥ. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫെെസ്’ എന്ന ടാഗോടെയാണ് വലിയപെരുന്നാള് എത്തുന്നത്

കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ. ആക്ഷനും ഡാന്‍സിനും പ്രാധാന്യം നല്‍കിയ ചിത്രത്തിനായി ഏതാണ്ട് ഒരു വര്‍ഷത്തോളമാണ് ഷെയിന്‍ നിഗം മാറ്റി വച്ചത്. ഷെയിന്‍ നിഗത്തിന്റെ ഇതുവരെ ഉള്ളതില്‍ ഏറ്റവും വലിയ റിലീസാണ് വലിയ പെരുന്നാള്‍. അന്‍വര്‍ റഷീദ് ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന സെന്ററുകളിലെല്ലാം വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തും. വലിയ പെരുന്നാള്‍ തിയറ്ററുകളിലെത്തിക്കില്ലെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ദ ക്യുവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഷെയിന്‍ നിഗം വെളിപ്പെടുത്തിയിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT