Film Events

വിവാഹത്തിനായി ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണം, ക്ഷേത്രത്തില്‍ വച്ച് താലികെട്ട് മാത്രമെന്ന് ഉത്തര ഉണ്ണി

THE CUE

കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വിവാഹ ആഘോഷങ്ങള്‍ മാറ്റിവച്ച് നടി ഉത്തര ഉണ്ണി. വിവാഹാഘോഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിന് ശേഷം നടത്തും. വിവാഹത്തില്‍ പങ്കെടുക്കാനായി മുന്‍കൂര്‍ ടിക്കറ്റ് ബുക്ക് ചെയ്തവരോട് ക്ഷമാപണം നടത്തുന്നുവെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഉത്തര ഉണ്ണി കുറിച്ചു.

നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ ആചാരപ്രകാരമുള്ള താലികെട്ട് മാത്രം നടത്തും. വിവാഹ സല്‍ക്കാരം ഉള്‍പ്പെടെയുള്ള തിയതികള്‍ പിന്നീട് അറിയിക്കുമെന്നും ഉത്തര. രോഗബാധയില്‍ നിന്ന് ലോകം വേഗം മോചിതമാകട്ടെയെന്നും ഉത്തര ഉണ്ണി.

ബിസിനസുകാരനായ നിതേഷ് നായരുമായുള്ള ഉത്തരാ ഉണ്ണിയുടെ വിവാഹ നിശ്ചയം നേരത്തെ നടന്നിരുന്നു. ഏപ്രില്‍ അഞ്ചിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അഭിനേത്രി ഊര്‍മ്മിളാ ഉണ്ണിയുടെ മകളാണ് ഉത്തരാ ഉണ്ണി. സംയുക്താ വര്‍മ്മയുടെ കസിനുമാണ്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലെ നായികയായിരുന്നു ഉത്തര ഉണ്ണി. നര്‍ത്തകിയുമാണ്.

വാട്‌സാപ്പിൽ ഇനി ഫോൺ നമ്പർ മറച്ചുവെക്കാം, 'യൂസർനെയിം' ഫീച്ചർ വരുന്നു

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

SCROLL FOR NEXT