Film Events

പവന്‍ കല്യാണിന്റെ ഭീംല നായക്, ത്രിവിക്രം ഗോസ്റ്റ് ഡയറക്ടറെന്ന് തെലുങ്ക് മാധ്യമങ്ങള്‍

മലയാളത്തില്‍ വമ്പന്‍ ഹിറ്റ് ആയ അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. ബിജു മേനോന്‍ അവതരിപ്പിച്ച എസ്.ഐ അയ്യപ്പന്‍ നായരുടെ റോളില്‍ പവന്‍ കല്യാണ്‍ എത്തുന്ന സിനിമ യുവസംവിധായകന്‍ സാഗര്‍ കെ.ചന്ദ്രയാണ് സംവിധാനം ചെയ്യുന്നത്. തെലുങ്കിലെ ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസാണ് തിരക്കഥയും സംഭാഷണവും. ഭീംല നായക് എന്ന റീമേക്കിന്റെ ഗോസ്റ്റ് ഡയറക്ടര്‍ ത്രിവിക്രം ശ്രീനിവാസ് ആണെന്ന് തെലുങ്ക് മാധ്യമങ്ങള്‍. തെലുങ്ക് 360, മിര്‍ച്ചി 9 എന്നീ ടോളിവുഡ് വെബ് സൈറ്റുകളാണ് സിനിമയുടെ സംവിധാനം ഏറ്റെടുത്തിരിക്കുന്നത് ത്രിവിക്രം ആണെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മഹേഷ് ബാബു, പവന്‍ കല്യാണ്‍, അല്ലു അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മെഗാഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ത്രിവിക്രം. മഹേഷ് ബാബുവിനെ നായകനാക്കി പ്രഖ്യാപിച്ച ത്രിവിക്രം ചിത്രം ഭീംല നായക് പൂര്‍ത്തിയായാല്‍ മാത്രമേ ഷൂട്ട് തുടങ്ങൂ എന്ന വാര്‍ത്തകള്‍ വന്നതാണ് ഭീംലനായക് ഗോസ്റ്റ് ഡയറക്ടര്‍ അഭ്യൂഹങ്ങള്‍ക്ക് കാരണമെന്നും തെലുങ്ക് മാധ്യമങ്ങള്‍.

സാഗര്‍ കെ ചന്ദ്രയും പവന്‍ കല്യാണും

ഒരു തെലുങ്ക് സിനിമയുടെ പ്രി റീലീസ് ചടങ്ങില്‍ ത്രിവിക്രം പങ്കെടുത്തത് ഭീംല നായക് ഫൈറ്റ് സീക്വന്‍സ് ഷൂട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണെന്ന് സുഷാന്ത് നടന്‍ സുഷാന്ത് പറഞ്ഞതും ഈ അഭ്യൂഹത്തെ ബലപ്പെടുത്തിയെന്ന് മിര്‍ച്ചി 360. രവി.കെ ചന്ദ്രനാണ് ഭീംല നായക് ക്യാമറ കൈകാര്യം ചെയ്യുന്നത്. തമന്‍ ആണ് സംഗീത സംവിധാനം.

ബിജു മേനോന്‍ എസ്.ഐ അയ്യപ്പന്‍ നായരായി സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണെങ്കില്‍ തെലുങ്കിലെത്തുമ്പോള്‍ എസ്.ഐ ഭീംല നായിക് ആയി പവന്‍ കല്യാണ്‍ യംഗ് ലുക്കിലാണ്. സ്റ്റേഷനിലേക്ക് പവന്‍ എത്തുന്ന രംഗമാണ് വീഡിയോയിലുള്ളത്.

Pawan Kalyan to play Bheemla Nayak

മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി ജോണിനോട് ലുക്കില്‍ സാമ്യമുള്ള രീതിയിലാണ് റാണ ദഗ്ഗുബട്ടി.

പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ആരാധകരെ ത്രസിപ്പിക്കുന്ന ചേരുവകളോടെയാകും റീമേക്ക്. മലയാളം പതിപ്പില്‍ നിന്ന് തിരക്കഥയിലും നിരവധി മാറ്റങ്ങളുണ്ടാകും.

തെലുങ്ക് മാധ്യമങ്ങളുടെ അഭ്യൂഹങ്ങളെ തള്ളുന്നതാണ് ലൊക്കേഷന്‍ വീഡിയോകളും ചിത്രങ്ങളും. മേക്കിംഗ് വീഡിയോകളിലും ഫോട്ടോകളിലും സാഗര്‍ കെ. ചന്ദ്രയാണ് താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതും ഷൂട്ട് നിയന്ത്രിക്കുന്നതും.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT