Film Events

'നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരവാദിത്വം അറിയാമോ ?'; സെറ്റില്‍ ശാരീരിക അകലം പാലിക്കാത്തരോട് ക്ഷുഭിതനായി ടോം ക്രൂസ്

മിഷന്‍ ഇമ്പോസിബിളിന്‍റെ ചിത്രീകരണത്തിനിടെ കൊവിഡ് സുരക്ഷാ മാനദണ്ഡ‍ങ്ങള്‍ പാലിക്കാത്ത അണിയറപ്രവര്‍ത്തകരെ ചീത്തവിളിച്ച് ഹോളിവുഡ് താരം ടോം ക്രൂയിസ്. സാമൂഹിക അകലം പാലിക്കാത്ത പ്രവര്‍ത്തകരെ ചീത്തവിളിക്കുകയും ഇനി ആവര്‍ത്തിച്ചാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന ടോം ക്രുയിസിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഇന്‍ഡസ്ട്രി നിര്‍ത്തിവെച്ചതോടെ ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. ഭക്ഷണമില്ലാതായി, കോളേജ് ഫീസ് അടയ്ക്കാന്‍ കഴിയാതായി, അതാണ് ഉറങ്ങാന്‍ കിടക്കപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്. ഇന്‍ഡസ്ട്രിയുടെ ഭാവി. നമ്മളെ ഓര്‍ത്തുകൊണ്ടാണ് ഹോളിവുഡ് വീണ്ടും സിനിമകള്‍ നിര്‍മിക്കുന്നത്, അവര്‍ നമ്മളെ വിശ്വസിക്കുന്നു. നിര്‍മാതാക്കളോടും, സ്റ്റുഡിയോകളോടും, ഇന്‍ഷുറന്‍സ് കമ്പിനികളോടുമെല്ലാം ഞാന്‍ സംസാരിക്കുന്നുണ്ട്. അവര്‍ സിനിമകള്‍ നിര്‍മിക്കാന്‍ നമ്മളെ നോക്കിക്കാണുകയാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് നമ്മളുണ്ടാക്കുന്നത്. ഈ സിനിമ ഞങ്ങള്‍ നിര്‍ത്തിവെക്കില്ല, അതുകൊണ്ട് തന്നെ ഇനി ആവര്‍ത്തിച്ചാല്‍ നിങ്ങള്‍ പുറത്താണ്.' 'ദ സണ്‍' പുറത്തുവിട്ട രണ്ട് മിനിറ്റ് ദെെര്‍ഘ്യമുളള ഓഡിയോയില്‍ ടോം പറയുന്നു.

നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരവാദിത്വം അറിയാമോ,? നിങ്ങള്‍ക്ക് വിവേകപൂര്‍ണത്തോടെ പെരുമാറാന്‍ കഴിയാതിരിക്കുകയും എനിക്ക് നിങ്ങളുടെ ലോജിക്ക് അംഗീകരിക്കാന്‍ പറ്റാതിരിക്കകുകയുമാണെങ്കില്‍, നിങ്ങള്‍ പുറത്താണ്.
ടോം

ഓഡിയോ പുറത്ത് വന്നതോടെ ഒരുപാട് പേരാണ് ക്ലിപ്പ് ഷെയര്‍ ചെയ്യുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് നേരെ കര്‍ശനടപടിയുണ്ടാകണമെന്ന് ചിലര്‍ ഓഡിയോ മുന്‍നിര്‍ത്തി പറയുമ്പോള്‍, അണിയറപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ താരത്തിനെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.

മിഷൻ ഇംപോസിബിള്‍ 7 എന്ന ചിത്രമാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. കൊവിഡ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ച ചിത്രം പിന്നീട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഇറ്റലിയിലെ ചിത്രീകരണത്തിനിടെ 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്‍റെ നിര്‍മാതാവ് കൂടിയാണ് ടോം ക്രൂസ്. ക്രിസ്റ്റഫര്‍ മക്ക്വറി സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം നവംബറിലാണ് റിലീസ് ചെയ്യുക.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT