Film Events

സൂര്യയുടെ ഒരു സിനിമയും ഇനി തിയറ്റര്‍ കാണില്ല, കടുത്ത തീരുമാനവുമായി തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍

THE CUE

സൂര്യയുടെ സിനിമകള്‍ തിയറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന കടുത്ത തീരുമാനവുമായി തമിഴ്‌നാട്ടിലെ തിയറ്ററുടമകളുടെ സംഘടന. സൂര്യയുടെ നിര്‍മ്മാണ വിതരണ കമ്പനിയായ 2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിച്ച 'പൊന്‍മകള്‍ വന്താല്‍' എന്ന സിനിമ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് തിയറ്ററുടമകളുടെ തീരുമാനം. ജ്യോതിക നായികയായ 'പൊന്‍മകള്‍ വന്താല്‍' മാര്‍ച്ച് 27ന് റിലീസ് ചെയ്യാനിരുന്നതാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് റിലീസ് മുടങ്ങി. ജെ.ജെ ഫെഡ്രിക്ക് സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വഴി മേയ് ആദ്യ വാരം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ആമസോണുമായുള്ള കരാറിനെ തുടര്‍ന്നാണ് തിയറ്റര്‍ റിലീസ് ഒഴിവാക്കിയതെന്നാണ് സൂര്യയോട് അടുത്ത കേന്ദ്രങ്ങള്‍ ദ ക്യുവിനോട് പ്രതികരിച്ചത്. ഇതാണ് തിയറ്ററുടമകളെ പ്രകോപിപ്പിച്ചത്.

സൂര്യ നിര്‍മ്മിച്ച പൊന്‍മകള്‍ വന്താല്‍ തിയറ്ററില്‍ റിലീസ് ചെയ്യാതെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നുവെന്നത് വാര്‍ത്തകളിലൂടെയാണ് അറിഞ്ഞത്. തിയറ്റര്‍-മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സൂര്യയുടെ തീരുമാനത്തില്‍ ഞെട്ടിയിരിക്കുകയാണ്. തിയറ്ററുകളെ ഒഴിവാക്കി ഡിജിറ്റല്‍ റിലീസ് ചെയ്യരുതെന്ന് സൂര്യയോട് അറിയിച്ചെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. സൂര്യയോ, സൂര്യയുടെ നിര്‍മ്മാണ കമ്പനിയോ ഉള്‍പ്പെട്ട ഒരു സിനിമയും റിലീസ് ചെയ്യേണ്ടെന്നാണ് ഞങ്ങളുടെ തീരുമാനം. തിയറ്റര്‍ ആന്‍ഡ് മള്‍ട്ടിപ്ലക്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍ പനീര്‍ ശെല്‍വം പ്രതികരിച്ചു.

ജ്യോതിക അഭിഭാഷകയുടെ റോളിലെത്തുന്ന ചിത്രമാണ് പൊന്‍മകള്‍ വന്താല്‍. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. ഭാഗ്യരാജ്, പാര്‍ത്ഥിപന്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തിലുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT