Film Events

കൃഷ്ണനും രാധയും സിനിമയിലേക്ക് സന്തോഷ് പണ്ഡിറ്റ് നായികയായി വിളിച്ചിരുന്നുവെന്ന് സുരഭി ലക്ഷ്മി

THE CUE

മിന്നാമിനുങ്ങ് എന്ന സിനിമയിലൂടെ മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി കാരക്ടര്‍ റോളുകളിലും ശ്രദ്ധേയ സാന്നിധ്യമാണ്. സന്തോഷ് പണ്ഡിറ്റ് ആദ്യ ചിത്രമായ കൃഷ്ണനും രാധയിലേക്ക് ആദ്യം നായികയായി വിളിച്ചിരുന്നത് തന്നെയാണെന്ന് സുരഭി. തന്നെക്കൂടാതെ നരിക്കുനിയില്‍ നിന്ന് സിനിമയില്‍ സജീവമായിട്ടുള്ള ആളാണ് സന്തോഷ് പണ്ഡിറ്റ്. കൗമുദി ടിവി അഭിമുഖത്തിലാണ് സുരഭി ലക്ഷ്മി ഇക്കാര്യം പറഞ്ഞത്.

സന്തോഷ് പണ്ഡിറ്റ് എന്റെ നല്ല ഫ്രണ്ട് ആണ്. കൃഷ്ണനും രാധയും സിനിമ എടുത്തപ്പോള്‍ എന്നെയാണ് ആദ്യം നായികയായി വിളിച്ചത്. അന്ന് കാലടിയില്‍ എന്റെ എക്‌സാം നടക്കുകയായിരുന്നു. അപ്പോ എനിക്ക് പോകാന്‍ പറ്റിയില്ല.

നരിക്കുനിയില്‍ എനിക്ക് വേറെ പരിചയമില്ല. പിന്നെയാണ് ഈ സിനിമയാണെന്ന് മനസിലായത്. മികച്ച അഭിനേത്രിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ജന്മനാടായ നരിക്കുനിയല്‍ നാട്ടുകാര്‍ വലിയ ആഘോഷമാണ് നടത്തിയതെന്നും സുരഭി ലക്ഷ്മി.

വികൃതി എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം സുരഭി മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT