Film Events

പുതിയ ഗെറ്റപ്പില്‍ സൈമ അവാര്‍ഡ് വേദിയില്‍ നിവിന്‍ പോളി

സൈമ പുരസ്‌കാര വേദിയില്‍ പുതിയ ഗെറ്റപ്പില്‍ നിവിന്‍ പോളി. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ മൂത്തോന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 2019ലെ മികച്ച നടനുള്ള സൈമ പുരസ്‌കാരം നിവിന്‍ പോളിക്കായിരുന്നു. മൂത്തോന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് റോഷന്‍ മാത്യുവിനും സൈമ പുരസ്‌കാരം ലഭിച്ചിരുന്നു.

താടിയും മുടിയും നീട്ടി വളര്‍ത്തിയെത്തിയാണ് നിവിന്‍ പോളി എത്തിയത്. പുതിയ ചിത്രത്തിനാണ് നിവിന്റെ ഗെറ്റപ്പ് എന്നാണ് സൂചന. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കുന്ന 'കനകം കാമിനി കലഹം'

ലിജു കൃഷ്ണയുടെ സംവിധാനത്തിലൊരുങ്ങുന്ന 'പടവെട്ട്' രാജീവ് രവിയുടെ 'തുറമുഖം' എന്നീ ചിത്രങ്ങളാണ് നിവിന്റെതായി പുറത്തു വരാനുള്ളത്.

siima awards 2021 winners list

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി ചിത്രമാണ് 'മൂത്തോന്‍' .ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ലയേഴ്സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നുണ്ട്. അമീറുമായുള്ള പ്രണയബന്ധം ഉടലെടുക്കുന്നതോടു കൂടി മുന്‍നിര നായകന്മാര്‍ കൈവയ്ക്കാന്‍ മടിക്കുന്ന വലിയ വെല്ലുവിവിളി ഏറ്റെടുക്കാന്‍ നിവിന്‍ മുതിര്‍ന്നിരിക്കുന്നു.

ചന്ദ്രനെ പ്ലേസ് ചെയ്യുന്നതിനായി 'ലോക' കളക്ഷൻ 101 കോടിയാകും വരെ കാത്തിരുന്നു: 'ഏസ്തെറ്റിക് കുഞ്ഞമ്മ' അരുൺ അജികുമാർ അഭിമുഖം

'കൂലിയെക്കുറിച്ച് ആമിർ ഖാൻ എവിടെയും മോശം അഭിപ്രായം പറഞ്ഞിട്ടില്ല'; വ്യക്തത വരുത്തി നടന്റെ ടീം

'ബേസിക്ക് ടോക്ക് മാത്രമേ നടന്നിട്ടുള്ളൂ, അതൊരുവ്യത്യസ്ത ചിത്രം തന്നെയാണ്'; മോഹൻലാൽ പ്രൊജക്ടിനെക്കുറിച്ച് ജിതിൻ ലാൽ

എനിക്ക് തിയറ്ററിൽ പോയി കാണാൻ പറ്റുന്നതാണോ എന്നുള്ളതാണ് സിനിമകൾ ചൂസ് ചെയ്യുന്നതിലെ ക്രൈറ്റീരിയ: ആസിഫ് അലി

സൈലം ഗ്രൂപ്പ് സ്ഥാപകൻ സിനിമാ നിർമാണത്തിലേക്ക്; ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റിന് തുടക്കം

SCROLL FOR NEXT