Film Events

‘ഉറക്കത്തിന്റേതായ കുറവുണ്ട്’, ഷെയിന്‍ നിഗം പ്രശ്‌നത്തില്‍ മോഹന്‍ലാലിനോടും ഫെഫ്കയോടും സംസാരിക്കുമെന്ന് എ കെ ബാലന്‍ 

THE CUE

ഷെയിന്‍ നിഗം വിലക്ക് സംഘടനകള്‍ക്ക് തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന് സിനിമാ മന്ത്രി എ കെ ബാലന്‍. വിഷയം ഈഗോ പ്രശ്‌നമായി ആരും എടുക്കേണ്ടതില്ല. ഇത് സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കണ്ടതല്ല. നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മയും ഫെഫ്കയും ഇടപെട്ട് പരിഹരിക്കേണ്ടതാണ്. പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാലിനോടും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനോടും ആവശ്യപ്പെടും. ഇക്കാര്യത്തില്‍ മോഹന്‍ലാലിന് കത്ത് നല്‍കും.

പത്ത് ഇരുപത്തിരണ്ട് വയസല്ലേയുള്ളൂ, ഉറക്കിന്റേതായ കുറവുണ്ട്. ഉറങ്ങാനുള്ള സമയം റീസണബിളായി കൊടുക്കണം, ഇല്ലേ തലച്ചോറിനെ ബാധിക്കും.
എ കെ ബാലന്‍, സിനിമാ മന്ത്രി

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമാണോ എന്ന പ്രസ്താവനയ്ക്ക് പിന്നാലെ ഷെയിന്‍ നിഗവുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്‍മാറുന്നതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചിരുന്നു. സംഘടനകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയതിന് പിന്നാലെ ഷെയിന്‍ നിഗം മന്ത്രി എ കെ ബാലനെ കണ്ട് സംസാരിച്ചതും നിര്‍മ്മാതാക്കള്‍ മനോവിഷമമാണോ,മനോരോഗമാണോ എന്ന പ്രസ്താവനയും ചലച്ചിത്ര സംഘടനകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഷെയിന്‍ നിഗം മൂലം ഉപേക്ഷിക്കേണ്ടി വന്ന സിനിമകളുടെ നഷ്ടം നികത്താതെയും, പ്രശ്‌നം പരിഹരിക്കാതെയും സിനിമകളില്‍ സഹകരിപ്പിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഷെയിന്‍ നിഗം വിവാദ പ്രസ്താവനകള്‍ തുടരുകയാണെങ്കില്‍ ആലോചിച്ച് മതി പ്രശ്‌ന പരിഹാര ചര്‍ച്ചയെന്ന നിലപാടിലാണ് അമ്മ.

ഉല്ലാസം എന്ന സിനിമയുടെ കരാറുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വ്യാജരേഖയുണ്ടാക്കിയെന്നാണ് ഷെയിന്‍ നിഗത്തിന്റെ ആരോപണം. കരാറിന്റെ കോപ്പികള്‍ ഷെയിന്‍ നിഗം മന്ത്രിക്ക് നല്‍കിയിരുന്നു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT