Film Events

'സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല'; ആ ഡയലോഗ് താനെഴുതിയതല്ല, എസ്.എന്‍ സ്വാമി പറയുന്നു

ലൈഫ് മിഷന്‍ കേസിലെ വാദത്തിനിടെ, സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണെന്ന് അന്വേഷണസംഘത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പ്രസ്താവിച്ചിരുന്നു. എസ്.എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത 'സിബിഐ ഡയറിക്കുറിപ്പ്' എന്ന ചിത്രത്തില്‍ ജഗതി അവതരിപ്പിക്കുന്ന ഉദ്യോഗസ്ഥ കഥാപാത്രമായ വിക്രം പറയുന്ന ഡയലോഗ് കോടതിയില്‍ അതേപോലെ പരാമര്‍ശിക്കപ്പെട്ടു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ബിനാമി ഇടപാടാണ് നടന്നതെന്ന വാദത്തെ യുണീടാക്കിന്റെ അഭിഭാഷകന്‍ എതിര്‍ത്തപ്പോള്‍ മറുവാദമായാണ് അഭിഭാഷകന്‍ ഇക്കാര്യം ഉന്നയിച്ചത്. സങ്കല്‍പ്പകഥയിലെ സംഭാഷണം യഥാര്‍ത്ഥത്തിലുള്ള കേസില്‍ ഉന്നയിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നായിരുന്നു സിബിഐ സീരീസുകളുടെ തിരക്കഥാകൃത്ത് എസ് എന്‍സ്വാമിയുടെ, ദ ക്യുവിനോടുള്ള പ്രതികരണം

ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും താനെഴുതിയ സിനിമയിലെ ഒരു ഡയലോഗ് ജീവസ്സോടെ നില്‍ക്കുന്നത്‌ സന്തോഷകരമാണ്. അതില്‍പരം മറ്റ് പ്രത്യേകതകളൊന്നും വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയില്ല. കൊലപാതകക്കേസ് അന്വേഷണമാണ് സിബിഐ ഡയറിക്കുറിപ്പിന്റെ പ്രമേയം. എന്നാല്‍ സാമ്പത്തിക ക്രമക്കേട് കേസിലാണ് സിബിഐ അഭിഭാഷകന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്. ആ സംഭാഷണം ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്നു. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം ആ സിനിമയും ഡയലോഗും ആളുകള്‍ നല്ലപോലെ ഓര്‍മ്മിക്കുന്നു. എന്നാല്‍ വസ്തുതയെന്തെന്നാല്‍ ആ പ്രത്യേക ഡയലോഗ് എന്റേതല്ല. ഷോട്ടിന്റെ ഇംപ്രൊവൈസേഷന്റെ ഭാഗമായി, ഷൂട്ട് നടക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ പൊടുന്നനെ പറഞ്ഞതാണ്. കോടതിയെ രസിപ്പിക്കാനായിരിക്കാം സിബിഐ അഭിഭാഷകന്‍ അത് വാദത്തിനിടെ ഉദ്ധരിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ പല ഡയലോഗുകളും ഇത്തരത്തില്‍ യഥാര്‍ത്ഥ മുഹൂര്‍ത്തങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടിട്ടിട്ടുണ്ടെന്നും എസ് എന്‍ സ്വാമി ദ ക്യുവിനോട് പ്രതികരിച്ചു. ജഗതി അവതരിപ്പിക്കുന്ന വിക്രം എന്ന സിബിഐ ഉദ്യോഗസ്ഥന്‍ കെ.പി.എ.സി സണ്ണി അവതരിപ്പിച്ച സിഐ അലക്‌സ് എന്ന കഥാപാത്രത്തോട് പറയുന്നതാണ് പ്രസ്തുത ഡയലോഗ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന സേതുരാമയ്യര്‍ കഥാപാത്രവും, സംഘവും ഡമ്മിയിട്ട് പരീക്ഷിക്കുന്ന സ്വീക്വന്‍സിന്റെ അവസാനഭാഗത്താണ് ജഗതിയില്‍ നിന്ന് ഈ സംഭാഷണമുണ്ടാകുന്നത്. അതേസമയം സേതുരാമയ്യര്‍ സിബിഐ എന്ന സിനിമയിലും ഇതേ സംഭാഷണം ജഗതിയുടെ കഥാപാത്രം ആവര്‍ത്തിക്കുന്നുണ്ട്. മേമന മനയ്ക്കല്‍ വിഷ്ണുനമ്പൂതിരിപ്പാടായി, വിക്രം വേഷം മാറി അന്വേഷണത്തിനെത്തുന്ന സീനില്‍ രാജന്‍ പി ദേവിന്റെ ബാഹുലേയന്‍ എന്ന കഥാപാത്രത്തോടാണ് ഇങ്ങനെ പറയുന്നത്. ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിന്റെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചതില്‍ സുബൈര്‍ അവതരിപ്പിക്കുന്ന ശാര്‍ങ്ഘധരനെയും രാജന്‍ പി ദേവ് അവതരിപ്പിക്കുന്ന ബാഹുലേയനെയും കുടുക്കുന്നതാണ് ആ രംഗം. ലൈഫ് മിഷന്‍ തട്ടിപ്പിലെ കോടികളുടെ കമ്മീഷന്‍ ഇടപാടിലാണ് സിബിഐ അന്വേഷണം. ആ കേസിന്റെ വാദത്തിനിടെയാണ് സിബിഐ അഭിഭാഷകന്‍ ഇക്കാര്യം പരാമര്‍ശിച്ചത്. അത്തരത്തില്‍ സാമ്പത്തിക ക്രമക്കേടിനെ ബന്ധപ്പെടുത്തുന്ന രംഗവുമായി,കോടതിയിലെ സംഭവത്തിന് സാമ്യതയുമുണ്ട്.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT